Lionel Messi tests Covid positive: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്നാണ് ( പിഎസ്ജി) ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാത്രി നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ മെസിയടക്കം പിഎസ്ജിയിലെ നാല് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഒരു സ്റ്റാഫ് അംഗത്തിനും കൂടി കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ശനിയാഴ്ച രാത്രി ഒരു പ്രസ്താവനയിൽ പിഎസ്ജി കൂട്ടിച്ചേർത്തു. ആ സമയത്ത് അവരിൽ ആരെയും പേരെടുത്ത് പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച ടീമിന്റെ പ്രസ്താവനയിൽ മെസ്സി, ലെഫ്റ്റ് ബാക്ക് ജുവാൻ ബെർനാറ്റ്, ബാക്കപ്പ് ഗോളി സെർജിയോ റിക്കോ, 19 കാരനായ മിഡ്ഫീൽഡർ നഥാൻ ബിറ്റുമാസല എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പറയുന്നു.
വാനസിനെതിരെയാണ് തിങ്കളാഴ്ച പിഎസ്ജിയുടെ മത്സരം. മറ്റൊരു ടീമായ മൊണാക്കോ ടീമിലെ ഏഴ് കളിക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നു.