scorecardresearch

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ജനുവരി മൂന്നിലെ വിവാഹം മാറ്റി

Lionel Messi's Sister Accident: ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത് മെസിയുടെ സഹോദരി ഓടിച്ചിരുന്ന പിക്കപ്പ് ട്രക്ക് ആണ് അപകടത്തിൽപ്പെട്ടതെന്നാണ്

Lionel Messi's Sister Accident: ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത് മെസിയുടെ സഹോദരി ഓടിച്ചിരുന്ന പിക്കപ്പ് ട്രക്ക് ആണ് അപകടത്തിൽപ്പെട്ടതെന്നാണ്

author-image
Sports Desk
New Update
Lionel Messi Sister Accident

Source: Lionel Messi, Instagram

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സഹോദരി മരിയ സോളിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്. 

Advertisment

ഇന്റർ മയാമിയിലെ കോച്ചിങ് സ്റ്റാഫ് അംഗങ്ങളിൽ ഒരാളെയാണ് മരിയ വിവാഹം കഴിക്കാൻ പോകുന്നത്. മരിയക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ജനുവരി മൂന്നിന് നിശ്ചയിച്ചിരിക്കുന്ന വിവാഹം മാറ്റി വെച്ചു. മയാമിയിൽ വെച്ച് മരിയ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് അർജന്റീന ടിവി ജേണലിസ്റ്റ് ആയ എയ്ഞ്ചൽ ഡി ബ്രിട്ടോ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!

കണങ്കയ്യിലും ഉപ്പുറ്റിക്കും നട്ടെല്ലിനും ഉൾപ്പെടെ ക്ഷതമേറ്റിട്ടുണ്ട്. മരിയ ജന്മദേശമായ റൊസാരിയോയിലേക്ക് മടങ്ങിയതായും എയ്ഞ്ചൽ ബ്രിട്ടോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മെസിയുടെ അമ്മയുമായി എയ്ഞ്ചൽ സംസാരിക്കുകയും ഇരുവരും തമ്മിലുള്ള ടെക്സ്റ്റ് സന്ദേശം ഇദ്ദേഹം ടെലിവിഷനിൽ വായിക്കുകയും ചെയ്തു.

Also Read: ഇന്ത്യക്ക് 191 റൺസ് തോൽവി; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാന് : india vs Pakistan Asia Cup Under 19 Final

"മെസിയുടെ സഹോദരി സുഖമായിരിക്കുന്നു. അപകടാവസ്ഥ തരണം ചെയ്തു. ജനുവരി മൂന്നിന് അർജന്റീനയിലെ റൊസാരിയോയിൽ വെച്ച് നടക്കേണ്ടിയിരുന്ന അവരുടെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോൾ അത് മാറ്റിവെക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്. മരിയയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലുകൾ ചികിത്സിക്കാൻ വളരെ പ്രയാസമാണ്. കൂടാതെ നട്ടെല്ലിലെ കശേരുക്കൾക്ക് സ്ഥാനചലനവും (displacement of vertebrae) സംഭവിച്ചിട്ടുണ്ട്," എയ്ഞ്ചൽ ബ്രിട്ടോ വെളിപ്പെടുത്തി.

Also Read: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത് മെസിയുടെ സഹോദരി ഓടിച്ചിരുന്ന പിക്കപ്പ് ട്രക്ക് ആണ് അപകടത്തിൽപ്പെട്ടതെന്നാണ്. എന്നാൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

Read More: ക്രിക്കറ്റ് ദൈവത്തിന് മെസിയുടെ സമ്മാനം; ചരിത്ര നിമിഷത്തിന് സാക്ഷിയായി വാങ്കഡെ

Lionel Messi Argentina Inter Miami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: