മാഡ്രിഡ്: ലയണൽ മെസി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മെസി ബാഴ്സിലോണയിൽ തുടരാൻ തീരുമാനിച്ച വിവരം ക്ലബ് അധികൃതകർ അറിയിച്ചു. 4 വർഷത്തേക്ക് കൂടിയാണ് മെസി തന്റെ കരാർ പുതുക്കിയിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2021 വരെ മെസി സ്പാനിഷ് ക്ലബായ ബാഴ്സിലോണയിൽ തുടരും. മെസിയുടെ പ്രതിഫല തുക എത്രയാണെന്ന വിവരം ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

റെക്കോഡ് തുകയ്ക്കാണ് മെസി തന്റെ കരാർ പുതുക്കിയത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് 3000 കോടി രൂപയ്ക്ക് അടുത്താണ് മെസിയുമായുള്ള കരാർ എന്നാണ് റിപ്പോർട്ട്. പുതിയ വാർത്തകൾ കൃത്യമാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരം ലിയണൽ മെസിയാകും. പ്രതിമാസം 160 കോടിയിൽ അധികമായിരിക്കും മെസിയുടെ ശമ്പളം.


വിവാഹത്തിന് ശേഷം ഹണിമൂൺ ആഘോഷിക്കുന്ന മെസി അടുത്ത ദിവസം തന്നെ പുതിയ കരാറിൽ ഒപ്പിടും എന്നാണ് വിവരം. ബാഴ്സിലോണയുടെ കുപ്പായത്തിൽ 8 സ്പാനിഷ് ലീഗ് കിരീടവും,4 ചാമ്പ്യൻസ് ലീഗ് കിരീചവും മെസി സ്വന്തമാക്കിയിട്ടുണ്ട്. 2003ലാണ് മെസി ബാഴ്സിലോണയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ