scorecardresearch

കാണാം മെസ്സി മാജിക്; ലീഗ് കപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ 'സെൻസേഷണൽ' ഗോൾ, വീഡിയോ

24-ാം മിനിറ്റിലാണ് പന്ത് മെസ്സിയുടെ കാൽക്കൽ എത്തിയത്...

24-ാം മിനിറ്റിലാണ് പന്ത് മെസ്സിയുടെ കാൽക്കൽ എത്തിയത്...

author-image
Sports Desk
New Update
Lionel Messi, Leagues Cup final, Lionel Mess goal, Lionel Messi goal in Leagues Cup, Inter Miami vs Nashville SC, Major League Soccer, MLS news, Lionel Messi news, Lionel Messi goal

Watch: Lionel Messi scores a sensational goal in Leagues Cup fina

മേജർ ലീഗ് സോക്കറിൽ (Major League Soccer-MLS) തേരോട്ടം തുടർന്ന് ലയണൽ മെസ്സി.

Advertisment

ലീഗ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തു കൊണ്ട് മെസ്സി ഒരു സെൻസേഷണൽ ഗോൾ നേടി.

24-ാം മിനിറ്റിൽ സഹതാരം റോബർട്ട് ടെയ്‌ലറുടെ പാസ് തടഞ്ഞതിനെ തുടർന്ന് പന്ത് മെസ്സിയുടെ കാൽക്കൽ എത്തി. നാഷ്‌വില്ലെ ഡിഫൻഡർ വാക്കർ സിമ്മർമാനെ ഡ്രിബിൾ ചെയ്ത മെസ്സി, പെനാൽറ്റി ബോക്‌സിന് തൊട്ടു പുറത്ത് നിന്ന് ഒരു ബെൻഡിംഗ് ഷോട്ട്, ഗോൾ പോസ്റ്റിന്റെ മുകളിലെ ഇടത് മൂലയിലേക്കായി പായിച്ചു. ഡൈവിംഗ് ഗോൾകീപ്പർ എലിയട്ട് പാനിക്കോയ്ക്ക് പന്ത് തടയാൻ അവസരമുണ്ടായിരുന്നില്ല.

പി‌എസ്‌ജിയിൽ നിന്ന് ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള ഏഴ് മത്സരങ്ങളിൽ മെസ്സിയുടെ പത്താം തവണയാണിത്.

Advertisment

പന്ത് മെസ്സിയിലേക്ക് എത്തുമ്പോഴെല്ലാം പ്രതീക്ഷയുടെ ആരവങ്ങൾ ഉതിർത്തിരുന്നു നാഷ്‌വില്ലെ ആരാധകർ. കഴിഞ്ഞ വർഷം അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച, ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ആഹ്ലാദം കൊണ്ട് പൂത്തുലഞ്ഞു.

Lionel Messi Football Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: