സ്പാനിഷ് ലീഗിൽ 400 ഗോൾ എന്ന ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി. ഐബറിനെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയായിരുന്നു മെസ്സി ചരിത്രമെഴുതിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ വിജയിക്കുകയും ചെയ്തു. സൂപ്പർ താരം ലൂയി സുവാരസ് മത്സരത്തിൽ ഇരട്ട ഗോൾ കണ്ടെത്തി.
Also Read: ഏഷ്യൻ കപ്പ്: ബഹ്റൈന് എതിരെ ഇന്ത്യ ഇന്നിറങ്ങും; പ്രീ ക്വാർട്ടർ ലക്ഷ്യം
ബാഴ്സയ്ക്ക് വേണ്ടി തന്റെ 435-ാം മത്സരത്തിലാണ് മെസ്സി 400 ഗോളുകൾ തികച്ചത്. യൂറോപ്പിലെ ഏതെങ്കിലും ഒരു ലീഗിൽ മാത്രമായി 400 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായും മെസ്സി മാറി. യൂറോപ്യൻ ലീഗുകളിൽ ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം 409 ഗോളുകളാണ്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലീഗ, ഇറ്റാലിയൻ ലീഗ് എന്നീ മൂന്ന് ലീഗുകളിലായിട്ടാണ് റൊണാൾഡോയുടെ നേട്ടം.
Also Read: ഏഷ്യൻ കപ്പ്: സുനിൽ ഛേത്രിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം
മത്സരത്തിന്രെ 53-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്രമെഴുതിയ ഗോൾ. ഗോളിലൂടെ സീസണിൽ ലീഗ് ഗോൾവേട്ടയിലും താരം തന്നെയാണ് മുന്നിൽ. 17 ഗോളുകളാണ് ഈ സീസണിൽ ലാലീഗയിൽ മാത്രം താരം ബാഴ്സ കുപ്പായത്തിൽ നേടിയത്. സീസണിൽ താരം 23 ഗോളുകളും നേടിയിട്ടുണ്ട്.
Also Read: എഎഫ്സി ഏഷ്യൻ കപ്പ്: ഇന്ത്യയുടെ പ്രീക്വാർട്ടർ സാധ്യതകൾ
ലാ ലീഗയിൽ മെസ്സിയുടെ ചരിത്രം കുറിച്ച ഗോൾ, വീഡിയോ