/indian-express-malayalam/media/media_files/uploads/2023/08/Messi.jpg)
Photo: Facebook/ Leo Messi
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കാലുകള്‍ അമേരിക്കയില്‍ വിസ്മയം തീര്‍ക്കുന്നത് തുടരുന്നു. ലീഗ് കപ്പില്‍ ഇന്റര്‍ മിയാമിയെ താരം ഫൈനലിലെത്തിച്ചു. ഫിലാഡെല്‍ഫിയയെ 4-1 എന്ന സ്കോറില്‍ കീഴടക്കിയായിരുന്നു കലാശപ്പോരാട്ടത്തിലേക്കുള്ള കുതിപ്പ്.
20-ാം മിനുറ്റിലാണ് പുതിയ ക്ലബ്ബിനായി മെസി തന്റെ ഒന്‍പതാം ഗോള്‍ നേടിയത്. 30 വാര അകല നിന്ന് മെസി തൊടുത്ത ഷോട്ട് തടുക്കന്‍ ഫിലാഡെല്‍ഫിയയുടെ ഗോളി ആന്ദ്രെ ബ്ലേക്കിന് കഴിഞ്ഞിരുന്നില്ല.
മെസിയുടെ ഷോട്ട് ഗോള്‍ വലയില്‍ പതിച്ചതോടെ ഇന്റര്‍ മിയാമിയുടെ ആരാധകര്‍ ആര്‍ത്തിരമ്പി. ഇന്റര്‍ മിയാമിക്കായി ആദ്യ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് നിലവില്‍ മെസിക്ക് ഒരുങ്ങിയിരിക്കുന്നത്. ഫൈനലില്‍ നാഷ്വില്ലെ എസ് സി അല്ലെങ്കില്‍ സി എഫ് മോന്ററെ ആയിരിക്കും ഇന്റര്‍ മിയാമിയുടെ എതിരാളികള്‍.
Lionel Messi just doing leader and captain things.pic.twitter.com/drHwaO1Vpf
— Roy Nemer (@RoyNemer) August 16, 2023
മുന്‍ ക്ലബ്ബായ ബാഴ്സലോണയിലെ സഹതാരമായ ജോര്‍ഡി ആല്‍ബയും ഇന്റര്‍ മിയാമിക്കായി സ്കോര്‍ ചെയ്തു. 45-ാം മിനുറ്റിലായിരുന്നു തന്റെ പുതിയ ക്ലബ്ബിനായി ആദ്യ ഗോള്‍ ജോര്‍ഡി ആല്‍ബ നേടിയത്.
ജോസഫ് മാര്‍ട്ടിനസും ഡേവിഡ് റൂയിസുമാണ് ഇന്റര്‍ മിയാമിക്കായി സ്കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഫിലാഡെല്‍ഫിയയുടെ ആശ്വാസ ഗോള്‍ നേടിയത് അലസാന്‍ഡ്രൊ ബെഡോയയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.