/indian-express-malayalam/media/media_files/2025/12/14/lionel-messi-saltlake-stadium-2025-12-14-16-08-32.jpg)
സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ കാർപ്പെറ്റ് കൊണ്ടുപോകുന്ന ആരാധകൻ
Lionel Messi india Tour; സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസിയെ കാണാൻ എത്തിയ ആയിരക്കണക്കിന് ആരാധകരാണ് നിരാശരായി മടങ്ങിയത്. ടിക്കറ്റ് തുക മുഴുവൻ ആരാധകർക്ക് തിരികെ നൽകണം എന്ന് ബംഗാൾ ഗവർണർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റിനായി ചിലവാക്കിയ പണത്തിന് പകരമായി സ്റ്റേഡിയത്തിലെ കാർപ്പറ്റ് ചുമന്ന് കൊണ്ടുപോകുകയാണ് ഒരു ആരാധകൻ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും വൈറലായി.
"ടിക്കറ്റിനായി 10,000 രൂപയാണ് എനിക്ക് നൽകേണ്ടി വന്നത്. എന്നാൽ എനിക്ക് മെസിയുടെ മുഖം പോലും കാണാനായില്ല. കാണാനായത് കുറേ നേതാക്കളുടെ മുഖമാണ്. ഈ കാർപ്പറ്റ് വീട്ടിൽ പരിശീലനം നടത്തുന്നതിനായി ഞാൻ കൊണ്ടുപോകുന്നു," റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ആരാധകൻ പറഞ്ഞു.
ഫീൽഡിലേക്ക് മെസി ഇറങ്ങിയതിന് പിന്നാലെ ഒരുപാട് പേർ ചുറ്റും കൂടി ഫോട്ടോയെടുക്കാനുമെല്ലാമായി വന്നത് മെസിയെ അസ്വസ്ഥനാക്കി എന്നാണ് ഇന്ത്യയുടെ മുൻ മധ്യനിര താരമായിരുന്ന ലാൽകമൽ ഭൗമിക് പറഞ്ഞത്. ഒരുപാട് ആളുകൾ ചുറ്റും കൂടുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ മെസി അസ്വസ്ഥനാകുന്നു എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ പ്രകടമായിരുന്നതായും ഇന്ത്യൻ മുൻ താരം പറഞ്ഞു.
After seeing the ticket money went down the drain, guy is taking the carpet home to balance the loss pic.twitter.com/iJGbnLE5qg
— Political Kida (@PoliticalKida) December 13, 2025
Also Read; പന്തെറിഞ്ഞ് മെസി, ബാറ്റുവീശി റൊണാൾഡോ; ഓപ്പം സച്ചിനും ധോണിയും കോഹ്ലിയും
കൊൽക്കത്തയിലേക്കുള്ള വരവ് മെസിയും ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഏടായി മാറിയപ്പോൾ ഹൈദരാബാദിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെസിയേയും മെസി പന്ത് തട്ടുന്നതുമെല്ലാം നേരിട്ടു കാണാൻ ആരാധകർക്കായി.
Also Read; സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ടീമിനുമൊപ്പം മെസി പ്രദർശന മത്സരത്തിനിറങ്ങി. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോളും സൂവാരസും ഹൈദരാബാദിലും മെസിക്കൊപ്പം ഉണ്ടായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഹൈദരാബാദിൽ മെസിയെ കാണാനെത്തി.
VIDEO | Hyderabad: Argentine football icon Lionel Messi graces the field at Rajiv Gandhi International Cricket Stadium and plays football with Telangana CM Revanth Reddy.
— Press Trust of India (@PTI_News) December 13, 2025
(Source: Third Party)#MessiInIndia#Hyderabad#Telanganapic.twitter.com/O4DZ0OcIhC
Read More: കൊൽക്കത്തയിൽ മെസ്സി ആവേശം; ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ചിലവ് 10 ലക്ഷം രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us