/indian-express-malayalam/media/media_files/2025/12/14/lionel-messi-with-sachin-tendulkar-2025-12-14-20-35-48.jpg)
വാങ്കഡെയിൽ അർജന്റീനയുടെ നീലയിലെ വെള്ളവരൻ കുപ്പായക്കാർ നിറഞ്ഞിരുന്നു
Lionel Messi india Tour; ക്രിക്കറ്റ് ദൈവവും ഫുട്ബോൾ മിശിഹായും ഒരേ വേദിയിൽ...മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആ ചരിത്ര നിമിഷത്തിന് ആയിരക്കണക്കിന് കാണികൾ സാക്ഷിയായി. ക്രിക്കറ്റ് ഇതിഹാസം തന്റെ നമ്പർ 10 ജഴ്സി മെസിക്ക് സമ്മാനിച്ചു. ലോകകപ്പ് ബോൾ ആണ് സച്ചിന് മെസി നൽകിയത്.
സച്ചിനും മെസിയും ഒരുമിച്ചെത്തിയ നിമിഷം ആരാധകർക്ക് അടുത്തെങ്ങും മറക്കാനാവില്ല. വാങ്കഡെയിൽ എത്തിയ മെസിയും സുവാരസും റോഡ്രിഗോ ഡി പോളും ആദ്യം പ്രോജക്ട് മഹാദേവയുടെ ഭാഗമായ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്, ടൈഗർ ഷ്റോഫ്, അജയ് ദേവ്ഗൺ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ വാങ്കഡെയിലെത്തിയിരുന്നു.
Also Read; സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും മെസിയെ കാണാൻ എത്തിയിരുന്നു. വാങ്കഡെയിൽ അർജന്റീനയുടെ നീലയിലെ വെള്ളവരൻ കുപ്പായക്കാർ നിറഞ്ഞിരുന്നു. അതിനിടയിൽ മെസിയുടെ ആധാർ കാർഡ് എന്ന രീതിയിലെ ബാനറും ആരാധകർ ഉയർത്തിയത് കൗതുകമായി. മുംബൈയിലെ പരിപാടികൾക്ക് ശേഷം മെസി ഡൽഹിയിലേക്ക് തിരിക്കും.
— Ankan Ghosh (@AnkanGhosh29) December 14, 2025
Also Read; പന്തെറിഞ്ഞ് മെസി, ബാറ്റുവീശി റൊണാൾഡോ; ഓപ്പം സച്ചിനും ധോണിയും കോഹ്ലിയും
കൊൽക്കത്തയിൽ സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ മെസിയുടെ വരവ് സംഘർഷത്തിൽ അവസാനിച്ചെങ്കിലും ഹൈദരാബാദിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. മെസിയേയും സുവാരസിനേയും റോഡ്രിഗോ ഡി പോളിനേയുമെല്ലാം കാണാൻ ആരാധകർക്കായി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ടീമിനുമൊപ്പം മെസി പ്രദർശന മത്സരത്തിനിറങ്ങി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഹൈദരാബാദിൽ മെസിയെ കാണാനെത്തി.മൂന്ന് ദിവസത്തെ മെസിയുടെ ഇന്ത്യ ടൂർ നാളെ അവസാവിക്കും.
അതേസമയം, മെസി പങ്കെടുത്ത കൊൽക്കത്തയിലെ പരിപാടിയിലുണ്ടായ തിക്കും തിരക്കും സംഘർഷാവസ്ഥയും കണക്കിലെടുത്ത് അറസ്റ്റിലായ മുഖ്യ സംഘാടകൻ ശതദ്രു ദത്തയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.14 ദിവസത്തേക്ക് ദത്തയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൊൽക്കത്തയിലെ അശാസ്ത്രീയമായ സംഘാടനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഉയർന്ന തുക നൽകി ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് ആരാധകർക്ക് മെസിയെ ഒന്നു കാണാൻ പോലും സാധിക്കാത്ത വിധം വേദിയിൽ വി.ഐ.പി.കളും ഉദ്യോഗസ്ഥരും തടിച്ചുകൂടിയിരുന്നു. ഇതേത്തുടർന്ന് മെസിക്ക് പരിപാടിയിൽ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നു.
Read More: കൊൽക്കത്തയിൽ മെസ്സി ആവേശം; ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ചിലവ് 10 ലക്ഷം രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us