ആ ദിവസം അകലെയല്ല; മെസിയുടെ വിരമിക്കൽ ഉടനുണ്ടാകുമെന്ന സൂചനയുമായി ബാഴ്സലോണ പരിശീലകൻ

മെസി ഉടൻ തന്നെ വിരമിക്കുമെന്ന ചിന്ത ഫുട്ബോൾ ആരാധകർക്ക് ഉണ്ടാകണം

Lionel Messi,Lionel Messi 400 goals, Lionel Messi Barcelona, Lionel Messi record, Lionel Messi goals, football news, indian express news

ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ വിരമിക്കൽ ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി ബാഴ്സലോണ പരിശീലകൻ എർണസ്റ്റോ വൽവരെഡെ. മെസി ഉടൻ തന്നെ വിരമിക്കുമെന്ന ചിന്ത ഫുട്ബോൾ ആരാധകർക്ക് ഉണ്ടാകണമെന്നാണ് ബാഴ്സ പരിശീലകൻ പറഞ്ഞത്. വിരമിക്കൽ സൂചനകൾ നേരത്തെ മെസിയും നൽകിയിരുന്നു.

Also Read: വിജയം അരീനയിൽ നിന്നും അകലെ; പ്രതിരോധത്തിൽ പിഴച്ച് കേരള ബ്ലാസ്റ്റേഴ്സ്

കരിയറിലെ തന്റെ ആറാം ബലോൻ ദ്യോർ സ്വന്തമാക്കിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മെസി വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. “ഈ സമയം നന്നായി ആസ്വാദിക്കാൻ കഴിയുന്നത് എന്റെ വിരമിക്കൽ വിദൂരമല്ലാത്തതിനാലാണ്,” മെസി പറഞ്ഞു. ഇതിനു പിന്നാലെയാണ് സമാനമായ അഭിപ്രായപ്രകടനവുമായി ബാഴ്സ പരിശീലകൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

“ഇത് വളരെ സ്വാഭാവികമാണ്, മെസിക്ക് 32 വയസായി. മെസി ഇപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. 30 കഴിയുമ്പോൾ തന്നെ ആ സമയം ആകാറുണ്ട്. മെസി ഉടൻ തന്നെ വിരമിക്കുമെന്ന ചിന്ത ഫുട്ബോൾ ആരാധകർക്ക് ഉണ്ടാകണം. വളരെ സ്വാഭാവികമായി വേണം അതിനെ കാണാനും” എർണസ്റ്റോ വൽവരെഡെ പറഞ്ഞു.

Also Read: ‘നിങ്ങളിതു കാണുക…’; തൂവാല ദണ്ഡ് ആക്കിമാറ്റി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വിക്കറ്റ് ആഘോഷം, വീഡിയോ

കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് മെസിക്ക് ആറാം തവണയും ബലോൻ ദ്യോർ സമ്മാനിച്ചത്. യൂറോപ്യൻ ഗോൾഡൻ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്ബോ‌ളർ പുരസ്‌കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്. 2009 ലാണ് മെസി ആദ്യമായി ബലോൻ ദ്യോർ നേടുന്നത്. പിന്നീട് 2010, 2011, 2012 വർഷങ്ങളിലും ബലോൻ ദ്യോർ മെസി സ്വന്തം പേരിൽ നിലനിർത്തി. അതിനുശേഷം 2015 ലാണ് മെസിയെ തേടി വീണ്ടും ബലോൻ ദ്യോർ പുരസ്കാരം എത്തിയത്.

Also Read: ക്രിസ്റ്റ്യാനോയൊക്കെ ഒരു എതിരാളിയാണോ?; പരിഹസിച്ച് വാന്‍ ഡിക്

ലാലിഗയിലെയും ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനമാണ് മെസിക്ക് പുരസ്‌കാരം ലഭിക്കാൻ കാരണമായത്. ലാലിഗയിൽ 36 ഗോളുകളും 13 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ചാംപ്യൻസ് ലീഗിൽ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസിയിലൂടെ ബാഴ്‌സയ്ക്ക് ലഭിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lionel messi retirement date not far away barcelona coach ernesto valvarede hints

Next Story
കളിക്ക് ഒരുങ്ങി കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ടീമുകൾ ഇന്ന് കേരളത്തിൽIndia vs West Indies, Karyavattom t20, trivandrum t20, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, India vs West indies, Karyavattom t20, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, കാര്യവട്ടം, ticket sale, ടിക്കറ്റ് വിൽപ്പന, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com