മോസ്‌ക്കോ: റഷ്യൻ ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ പുറത്തിറക്കി. ടെൽസ്റ്റാർ18 എന്നാണ് റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക പന്തിന് പേരിട്ടിരിക്കുന്നത്. പ്രമുഖ സ്പോടസ് ബ്രാൻഡായ അഡിഡാസാണ് ഔദ്യോഗിക പന്ത് നിർമ്മിച്ചിരിക്കുന്നത്.

സൂപ്പർ താരം ലിയണൽ മെസിയാണ് പന്തിന്റെ പ്രാകശനം നിർവഹിച്ചത്. ഫിഫയും അഡിഡാസും സംയുക്തമായി നടത്തിയ പരിപാടിയിലാണ് മെസി റഷ്യൻ ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ പ്രകാശനം ചെയ്തത്. മുൻതാരങ്ങളായ കക്ക, സിദാൻ, അലോൺസോ, ദെൽപിയറോ, ലൂക്കസ് പൊഡോൾസ്ക്കി എന്നിവർ പന്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

പെർഫക്ട് ആയുള്ള ബോളാണ് ടെൽസ്റ്റാർ18 എന്നാണ് കാക്ക പ്രതികരിച്ചത്. 1970 ലോകകപ്പിൽ അഡിഡാസ് അവതരിപ്പിച്ച പന്തിന്റെ പേരായിരുന്നു ടെൽസ്റ്റാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ