റൊസാരിയോ : ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം ലയണല്‍ മെസി വെളളിയാഴ്ച്ച രാത്രി വിവാഹിതനാകുന്നു. ഇത്രയും ആഘോഷിച്ചൊരു വിവാഹം കായികലോകം ഇന്നേവരെ കണ്ടിട്ടില്ല. ലയണല്‍ മെസിയുടെ നാടായ റൊസാരിയോയിലേക്ക് കളിക്കളത്തിലെ താരങ്ങളെല്ലാം പറന്നിറങ്ങും. ‘ഈ നൂറ്റാണ്ടിന്റെ വിവാഹം’ എന്നാണ് അര്‍ജന്റീനിയന്‍ ദിനപത്രം ക്ലാരിന്‍ വിവാഹത്തെ വിശേഷിപ്പിച്ചത്.

260ഓളം വിഐപി അതിഥികളില്‍ ലൂയിസ് സുവാരസും നെയ്മറും അടക്കമുളളവര്‍ ഉണ്ടാകും. മിക്കവരും സ്വകാര്യ ജെറ്റുകളിലാണ് റൊസാരിയോയില്‍ എത്തുന്നത്. എന്നാല്‍ ലാലിഗയിലെ എതിരാളി ക്രിസ്റ്റ്യാനോയ്ക്കും മുന്‍ പരിശീലകന്‍ ലൂയിസ് എന്റിക്ക്വെയ്ക്കും ക്ഷണമില്ലെന്നാണ് വിവരം. 5 വയസുമുതല്‍ പരിചിതരാണ് മെസിയും കൂട്ടുകാരി അന്റോണെല്ലാ റൊക്കൂസോയും. അര്‍ജന്റൈന്‍ വിഭവങ്ങള്‍ക്കൊപ്പം സ്പാനിഷ് മസാലയും വിരുന്നിന് ഒരുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ