scorecardresearch

കോവിഡ്-19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി മെസിയും ഗാർഡിയോളയും

ഫുട്ബോൾ മൈതാനത്ത് അക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ലയണൽ മെസിയും അക്രമണ തന്ത്രങ്ങളുടെ ആശാൻ പെപ് ഗാർഡിയോളയും എന്നാൽ കൊറോണ കൈലത്ത് പ്രതിരോധത്തിലെ നായകന്മാരാവുകയാണ്

ഫുട്ബോൾ മൈതാനത്ത് അക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ലയണൽ മെസിയും അക്രമണ തന്ത്രങ്ങളുടെ ആശാൻ പെപ് ഗാർഡിയോളയും എന്നാൽ കൊറോണ കൈലത്ത് പ്രതിരോധത്തിലെ നായകന്മാരാവുകയാണ്

author-image
Sports Desk
New Update
മെസി@33...റെക്കോർഡുകളുടെ രാജകുമാരനു ജന്മദിനം; വിജയഗോളൊരുക്കി 'മിശിഹ'

മാഡ്രിഡ്: ഫുട്ബോൾ മൈതാനത്ത് അക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ലയണൽ മെസിയും അക്രമണ തന്ത്രങ്ങളുടെ ആശാൻ പെപ് ഗാർഡിയോളയും എന്നാൽ കൊറോണ കൈലത്ത് പ്രതിരോധത്തിലെ നായകന്മാരാവുകയാണ്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വൻ തുകയാണ് ബാഴ്സലോണയുടെ അർജന്റിനൈൻ താരം ലയണൽ മെസിയും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയും സംഭാവന നൽകിയിരിക്കുന്നത്.

Advertisment

ഒരു മില്ല്യൺ യൂറോ (ഏകദേശം 8.25 കോടി ഇന്ത്യൻ രൂപ) വീതം ഇരുവരും സംഭാവന ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റിനയിലും സ്‌പെയിനിലുമായി വിഭജിച്ചാണ് മെസി പണം നൽകിയിരിക്കുന്നത്. സംഭാവനയുടെ ഒരു ഭാഗം ബാഴ്സലോണയിലെ ആശുപത്രികളുടെ പ്രവർത്തനങ്ങൾക്കും ഒരു ഭാഗം തന്റെ സ്വന്തം രാജ്യമായ അർജന്റിനയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് മെസി നൽകിയിരിക്കുന്നതെന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു.

Also Read: കോവിഡ്-19: ടോക്കിയോ ഒളിംപിക്‌സ് മാറ്റി വയ്ക്കും

സൂപ്പർ താരത്തിന് നന്ദി അറിയിച്ച് ഹോസ്‌പിറ്റൽ ക്ലിനിക് ട്വീറ്റും ചെയ്തിട്ടുണ്ട്. "ലിയോ, ഒരുപാട് നന്ദിയുണ്ട്, അങ്ങയുടെ ഉത്തരവാദിത്വത്തിനും പിന്തുണയ്ക്കും."

മുൻ ബാഴ്സലോണ താരവും പരിശീലകനുമായിരുന്ന പെപ് ഗാർഡിയോള ബാഴ്സലോണയിലെ പ്രവർത്തനങ്ങൾക്കായാണ് പണം സംഭാവന ചെയ്തിരിക്കുന്നത്. എഞ്ചൽ സോളർ ഫൗണ്ടേഷനും ബാഴ്സലോണയിലെ മെഡിക്കൽ കോളെജും ചേർന്ന് ആരംഭിച്ചിരിക്കുന്ന ക്യാമ്പയിനിലേക്കാണ് ഗാർഡിയോളയുടെ സംഭാവന എത്തുക.

Advertisment

Also Read: ഇതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തിയ ആ ബാറ്റ്

കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിൻ. ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ മരണസംഖ്യ അനിയന്ത്രിതമായി ഉയരുന്ന സ്‌പെയിനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം അരലക്ഷത്തോട് അടുക്കുകയാണ്. മൂവായിരത്തോളം ആളുകൾക്ക് സ്‌പെയിനിൽ മാത്രം കൊറോണ വൈറസ് ബാധയിൽ ജീവൻ നഷ്ടമായി. തന്റെ 13-ാം വയസ് മുതൽ മെസി താമസമാക്കിയിരിക്കുന്ന കറ്റലോണിയൻ പ്രദേശത്തും നിരവധി ആളുകളാണ് വൈറസ് ബാധ മൂലം ചികിത്സയിലുള്ളത്.

Corona Virus Covid19 Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: