ലാലിഗയിൽ കിരീട പ്രതീക്ഷ നിലനിർത്തി ബാഴ്‌സലോണ. റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയിൽ ബാഴ്‌സ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 35 മത്സരങ്ങളിൽ നിന്നു 80 പോയിന്റുമായി റയൽ മഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, 34 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് ബാഴ്‌സലോണയ്‌ക്കുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം ബാഴ്‌സയ്‌ക്ക് വളരെ നിർണായകമാണ്.

ഇന്നലെ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ബാഴ്‌സയ്‌ക്ക് വേണ്ടി വിജയഗോൾ നേടിയത് അര്‍തുറോ വിദാലാണ്. ആദ്യ പകുതിയില്‍ നിരന്തരം ആക്രമിച്ചു കളിച്ച ബാഴ്‌സലോണ രണ്ടാം പകുതിയില്‍ തളര്‍ന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് വിദാൽ ബാഴ്‌സയ്‌ക്കു വേണ്ടി ഗോൾ നേടിയത്.

Read Also: മെസി വിരമിക്കുക ബാഴ്‌സയിൽ തന്നെ: ക്ലബ് പ്രസിഡന്റ്

വല്ലഡോലിഡിനെതിരായ മത്സരത്തിൽ ബാഴ്‌സയുടെ സൂപ്പർതാരം മെസി അപൂർവ നേട്ടം സ്വന്തമാക്കി. ലാലിഗയിലെ ഒരു സീസണിൽ 20 ഗോളും 20 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് മെസി. വല്ലഡോലിഡിനെതിരായ മത്സരത്തിൽ അര്‍തുറോ വിദാൽ നേടിയ ഗോൾ മെസിയുടെ അസിസ്റ്റിലൂടെയാണ്.


അടുത്ത ലീഗ് മത്സരത്തില്‍ ബാഴ്‌സലോണ ഒസാസുനയെ നേരിടും. വിജയത്തിൽ കുറഞ്ഞതെല്ലാം ബാഴ്‌സയുടെ മുന്നോട്ടുള്ള യാത്രയിൽ വിലങ്ങുതടിയാണ്. അതുകൊണ്ട് മികച്ച മാർജിനിൽ വിജയിക്കുകയാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook