ബാ​ഴ്സ​ലോ​ണ: അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണയിൽ തന്നെ തുടരാൻ കരാർ പുതുക്കി. 2021 വരെ താരം ടീമിനൊപ്പം ഉണ്ടാകുമെന്നും ട്വിറ്ററിൽ ബാഴ്സ തന്നെയാണ് അറിയിച്ചത്.

70 കോടി യൂറോയാണ് താരത്തിന് പുതിയ കരാർ പ്രകാരം പ്രതിഫലം ലഭിക്കുക. ഇത് 5400 കോടി (53,919,596,304) ഇന്ത്യൻ രൂപ വരും. യൂറോപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതിന് പിന്നാലെയാണ് താരത്തിന്റെ കരാർ പുതുക്കിയ വിവരം ബാഴ്സ മാനേജ്മെന്റ് പുറത്തുവിട്ടത്.

ബാ​ഴ്സ​ലോ​ണ​യ്ക്കു വേ​ണ്ടി 602 മ​ത്സ​ര​ങ്ങ​ളി​ൽ മെ​സി കളിച്ചിട്ടുണ്ട്. 523 ഗോ​ളു​ക​ളാണ് താരത്തിന്റെ ആകെ സമ്പാദ്യം. മെ​സി ടീമിന്റെ ഭാഗമായ ശേ​ഷം എ​ട്ട് ലാ​ലി​ഗ കി​രീ​ട​ങ്ങ​ളും നാ​ലു ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളും അടക്കം 30 ടൂർണമെന്റുകളിൽ ബാ​ഴ്സ വിജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ