ബിൽബോവോ: സ്പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം കാറ്റലോണിയയുടെ അടയാളമായ ബാഴ്സലോണ ക്ലബ് സ്പാനിഷ് ലാലീഗയിൽ കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇന്നലെ അത്ലലറ്റികോ ബിൽബാവോക്കെതിരെ നടന്ന എവേ മത്സരം. രാഷ്ട്രീയമായും ഏറെ പ്രാധാന്യമർഹിക്കുന്ന പോരാട്ടത്തിൽ സൂപ്പർ താരം ലയണൽ മെസിയിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായി ഒരു പിഴവ് സംഭവിച്ചു. നമെസിയെ പോലെ എക്കാലത്തെയും മികച്ച ഒരു താരത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പിഴവ്.

മത്സത്തിന്റെ 21-ാം മിനിറ്റിലായിരുന്നു സംഭവം. ആദ്യ ഗോൾ കണ്ടെത്താനായി ബാഴ്സലോണ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. സുവാരസുമൊത്തുള്ള നീക്കത്തിനൊടുവിൽ ബോക്സിൽ കയറിയ മെസി അനായേസേന ബിൽബാവോ ഗോൾ കീപ്പറേയും മറികടന്നു. പിന്നീട് മോസിക്കു മിന്നിലുണ്ടായിരുന്ന തുറന്ന പോസ്റ്റ് മാത്രം. എന്നാൽ താരം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു! മെസിക്കു പോലും വിശ്വസിക്കാനാകാത്ത നിമിഷം. ബോഴ്സലോണ താരങ്ങളും ആരാധകരും ഒന്നടങ്കം നിരാശയോടെ നെടുവീർപ്പിട്ടു. ബിൽബോവോക്ക് താൽക്കാലികമായി രക്ഷപ്പെട്ടതിന്റെ ആശ്വാസം.

എന്നാൽ ബിൽബാവോയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 36-ാം മിനിറ്റിൽ മെസി തന്നെ തകർപ്പൻ ഗോളിലൂടെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ളീ​ഞ്ഞോ​യും ഗോ​ൾ നേ​ടിയതോടെ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സലോണ വിജയം നുകർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ