അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയെ കാണാനെത്തിയ ആരാധകന് സ്വപ്നസാഫല്യം. മൊന്റെവിഡിയോയിലെ ഒരു ഹോട്ടലില്‍ എത്തിയ താരത്തെ കാണാനെത്തിയതായിരുന്നു കൗമാരക്കാരനായ ആരാധകന്‍. എന്നാല്‍ മെസിയുടെ സമീപത്തേക്ക് എത്തിയ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റുകയായിരുന്നു.

ഉദ്യോഗസ്ഥന്‍ കുട്ടിയെ മെസിയുടെ സമീപത്ത് നിന്നും ബലമായി പിടിച്ചു മാറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ സങ്കടം സഹിക്കാനാവാതെ കൗമാരക്കാരനായ ആരാധകന്‍ കരഞ്ഞത് മെസിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥനോട് കുട്ടിയെ തന്റെ അടുത്തേക്ക് എത്തിക്കാന്‍ മെസി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരാധകനൊപ്പം സെല്‍ഫി എടുത്തും ആലിംഗനം ചെയ്തുമാണ് മെസി ഹോട്ടലിലേക്ക് പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ