/indian-express-malayalam/media/media_files/2025/12/23/lionel-messi-sister-accident-2025-12-23-18-27-36.jpg)
Lionel Messi Kerala Visit: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി മാർച്ചിലെ വിൻഡോയിലും കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ടുകൾ. ഫൈനലിസിമ പോര് കൂടാതെ ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഷെഡ്യൂൾ ഖത്തർ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലേക്ക് മാർച്ചിൽ മെസിയും അർജന്റീന ടീമും എത്തില്ലെന്ന റിപ്പോർട്ടുകൾ ശക്തമായത്.
കോപ്പ അമേരിക്ക ചാംപ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ചാംപ്യന്മാരായ സ്പെയ്നും തമ്മിലാണ് ഫൈനലിസിമ മത്സരം. മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പോര്. മാർച്ച് 26 മുതൽ 31 വരെയാണ് ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ.
Also Read: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം
ഈജിപ്ത്, സെർബിയ, സൗദി അറേബ്യ പിന്നെ ആതിഥേയരായ ഖത്തർ എന്നീ രാജ്യങ്ങൾ ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഭാഗമായി കളിക്കും. മാർച്ച് 31ന് ഖത്തറും അർജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് ഫുട്ബോൾ ഫെസ്റ്റിവലിന് സമാപനമാവുന്നത്. ലുസൈൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം.
മാർച്ചിന് ശേഷം രാജ്യാന്തര മത്സരങ്ങൾക്കുള്ള ഫിഫ വിൻഡോ ആരംഭിക്കുന്നത് ജൂൺ ഒന്നിന് ആണ്. ജൂൺ ഒൻപത് വരെയാണ് ഈ വിൻഡോയിൽ രാജ്യങ്ങൾക്ക് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധിക്കുന്നത്. അതിന് ശേഷം ഫിഫ ലോകകപ്പ് ആരംഭിക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്.
Also Read: ദയനീയമായ പനേങ്ക കിക്ക്; 30 മിനിറ്റ് നീണ്ട നാടകീയത; ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ
2025 നവംബറിൽ മെസിയും ലോക കിരീടം നേടിയ അർജന്റീന ടീമും കേരളത്തിൽ വരുമെന്നാണ് സംസ്ഥാന കായിക മന്ത്രിയും സ്പോൺസറും അവകാശപ്പെട്ടിരുന്നത്. 2025 ഒക്ടോബർ 25 മുതൽ കേരളത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്ട്രേലിയ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഇരിക്കെയായിരുന്നു മെസിയും സംഘവും വരില്ലെന്ന് റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചത്.
Read More: Joan Garcia Save: പത്ത് തലയാ ഇവന്! സഹതാരത്തെ തള്ളിയിട്ട് ജോൻ ഗാർഷ്യയുടെ അതിവിചിത്ര സേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us