ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗോൾവേട്ടയിൽ സെഞ്ചുറി തികച്ച് ലയണൽ മെസി. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിലാണ് ലയണൽ മെസി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബാഴ്സിലോണ വിജയിച്ചത്.

18-ാം മിനിറ്റില്‍ ദിമിത്രിസ് നികലോവിന്റെ സെൽഫ് ഗോളിലൂടെ ബാഴ്‌സലോണയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യപകുതി അവസാനിക്കും മുൻപേ ബാഴ്സ താരം ജെറാഡ് പീക്വ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ബാഴ്സയ്ക്ക് തിരിച്ചടിയായി. എന്നാൽ 61-ാം മിനിറ്റിൽ മെസി ഒളിമ്പിയാക്കോസിന്റെ വലതുളച്ചു. തകർപ്പൻ ഫ്രീകിക്കിലൂടെയാണ് മെസി തന്റെ നൂറാം ഗോൾ ആഘോഷിച്ചത്. ലൂക്കസ് ഡിഗ്നെയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്. ഒമര്‍ എലാ ഡെല്ലായ് ആണ് ഒളിമ്പിയാക്കോസിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ