മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രിക്വാർട്ടറിൽ ലയണൽ മെസി കാഴ്ചവച്ച അദ്ഭുത പ്രകടനത്തെ പ്രകീർത്തിച്ച് ചെൽസി പരിശീലകൻ അന്റോണിയോ കോന്റെ. 50 വർഷത്തിൽ ഒരിക്കൽ ജന്മമെടുക്കുന്ന അപൂർവ്വ താരമാണ് ലയണൽ മെസിയെന്ന് കോന്റെ അഭിപ്രായപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി എന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെൽസി താരങ്ങൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും മെസിയുടെ മാന്ത്രിക കാലുകളാണ് വിജയികളെ നിർണ്ണയിച്ചത്. എതിർ ടീമിനെ താരങ്ങളെ പരിശീലകർ പ്രകീർത്തിക്കുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ടാവില്ല. എന്നാൽ മെസിയെ അഭിനന്ദിക്കാതിരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും കോന്റെ മൽസരശേഷമുളള വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

മെസിയുടെ പ്രകടനം നേരിൽ കാണാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സീസണിലും 60 ഗോളുകൾക്ക് മുകളിൽ നേടാൻ കഴിയുക എന്നത് മെസിയെ വ്യത്യസ്തനാക്കുന്നുവെന്നും കോന്റെ പറഞ്ഞു. സ്വന്തം ത​ട്ട​ക​മാ​യ ക്യാം​പ്നൗ​വി​ൽ ന​ട​ന്ന മൽസ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ബാ​ഴ്സയുടെ മുന്നേറ്റം.

ചാമ്പ്യൻസ് ലീഗിൽ ഗോൾവേട്ടയിൽ സെഞ്ചുറി തികച്ച മെസിയാണ് ബാഴ്സയുടെ വിജയശിൽപ്പി. ചെൽസിക്കെതിരെ 2 ഗോളുകളും ഒര് അസിസ്റ്റുമാണ് മെസിയുടെ മാന്ത്രിക കാലിൽ നിന്ന് പിറന്നത്. മൽസരത്തിന്റെ 3, 63 മിനിറ്റുകളിലാണ് മെസി ചെൽസി വലകുലുക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ