/indian-express-malayalam/media/media_files/2025/12/17/lionel-messi-goal-kick-arun-jaitely-stadium-viral-video-2025-12-17-15-17-03.jpg)
Source: Screengrab
Lionel Messi india Tour:മൂന്ന് ദിവസം കൊണ്ട് ഇതിഹാസ താരം ലയണൽ മെസിനാല് ഇന്ത്യൻ നഗരങ്ങളിലെത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് ഇടംകാലുകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഫുട്ബോൾ മിശിഹായെ നേരിൽ ഒരു നോക്ക് കാണാനെത്തിയത്. സോൾട്ട് ലേക്ക് സ്റ്റേഡിയം, ഉപ്പൽ സ്റ്റേഡിയം, വാങ്കഡെ, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം ചരിത്ര നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്. അതേസമയം, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മെസി തട്ടിയിട്ട പന്തിന് വേണ്ടി അടിപിടി കൂടുന്ന ആരാധകരുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ആരാധകർ സ്റ്റാൻഡ്സിൽ പന്തിന് മുകളിലായി ഇരുന്ന് കൂട്ടം കൂടി പരസ്പരം ഉന്തിയും തള്ളിയുമാണ് മെസി ഗ്യാലറിയിലേക്ക് തട്ടിയിട്ട പന്ത് കൈക്കലാക്കാൻ ശ്രമിക്കുന്നത്. നിരവധി പേരാണ് പന്തിൽ പിടിച്ച് വലിക്കുന്നത്. ഒടുവിൽ ഈ കൂട്ടത്തിൽ നിന്ന് ഒരാൾ പന്ത് കൈക്കലാക്കി. പക്ഷേ പന്ത് കൈക്കലാക്കി വന്ന അയാളിൽ നിന്ന് മറ്റൊരു ആരാധകൻ പന്ത് തട്ടിയെടുത്തു.
Also Read: പന്തെറിഞ്ഞ് മെസി, ബാറ്റുവീശി റൊണാൾഡോ; ഓപ്പം സച്ചിനും ധോണിയും കോഹ്ലിയും
പന്തിനായുള്ള വടംവലി വലിയ ഒരുപക്ഷേ വലിയ അപകടങ്ങളിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യം സൃഷ്ടിക്കുമായിരുന്നു. മെസി ഗ്യാലറിയിലേക്ക് തട്ടിയ പന്തിന് വേണ്ടി ആളുകൾ പോരടിക്കുന്നു എന്ന് പറഞ്ഞുള്ള വിഡിയോ ഒരു ദിവസം കൊണ്ട് തന്നെ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു.
Also Read: "എന്റെ വിവാഹമായിരുന്നു ഇന്ന്, അത് ഒഴിവാക്കി മെസിയെ കാണാൻ വന്നു; എന്നിട്ടോ?"
ആരാധകരുടെ പന്തിന് വേണ്ടിയുള്ള മത്സരത്തെ തമാശയായി കണ്ടും വിമർശിച്ചും അഭിപ്രായങ്ങൾ ഉയരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിന് വേണ്ടി റഗ്ബി എന്നാണ് വിഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്. ഇവിടെ പന്തിന് വേണ്ടി അടിപിടി നടന്നു എന്നല്ലേയുള്ളു, കൊൽക്കത്തയിലേത് പോലെ പരിപാടി റദ്ദാക്കേണ്ടി വന്നില്ലല്ലോ എന്നും പലരും അഭിപ്രായപ്പെടുന്നു.
Also Read: Lionel Messi India Tour; '10,000 രൂപയ്ക്ക് ടിക്കറ്റെടുത്തു'; ആരാധകൻ പ്രതികാരം വീട്ടിയത് ഇങ്ങനെ
മെസി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരേയും വിമർശനം വന്നു. സ്റ്റേഡിയത്തിലെ സീറ്റുകളുടെ അവസ്ഥ പങ്കുവെച്ചുള്ള വിഡിയോകളും നിരവധി പേർ പങ്കുവെച്ചു. ടിക്കറ്റിനായി 6000 രൂപ വരെ നൽകിയിട്ട് ഇതുപോലത്തെ സൗകര്യമാണോ തങ്ങൾക്ക് ഒരുക്കിയത് എന്നാണ് ആരാധകരുടെ ചോദ്യം.
Read More: സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us