scorecardresearch

സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു

താരത്തെ ഒരു നോക്ക് കാണാൻ ആരാധകരിൽ പലരും 3,800 മുതൽ 11,800 രൂപ വരെ നൽകിയിരുന്നു. എന്നാൽ, മെസി പെട്ടെന്ന് സ്റ്റേഡിയത്തിൽനിന്നും പോയതാണ് ആരാധകരെ പ്രകോപിതരാക്കിയത്

താരത്തെ ഒരു നോക്ക് കാണാൻ ആരാധകരിൽ പലരും 3,800 മുതൽ 11,800 രൂപ വരെ നൽകിയിരുന്നു. എന്നാൽ, മെസി പെട്ടെന്ന് സ്റ്റേഡിയത്തിൽനിന്നും പോയതാണ് ആരാധകരെ പ്രകോപിതരാക്കിയത്

author-image
Sports Desk
New Update
Kolkata Stadium

കൊൽക്കത്ത സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യം

ലോക ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്.

Advertisment

ഇന്ന് കൊൽക്കത്തയിലാണ് മെസിയുടെ പരിപാടികൾക്ക് തുടക്കമായത്. മെസിയുടെ വരവിന് മുന്നോടിയായി തന്നെ നഗരം ആകാശനീലയും വെള്ളയും നിറത്തിലുള്ള ഒരു കടലായി മാറിയിരുന്നു. ഇതിഹാസ താരത്തെ വരവേൽക്കാൻ, മെസി ജേഴ്‌സിയണിഞ്ഞ ആരാധകരെക്കൊണ്ട് കൊൽക്കത്തയിലെ തെരുവുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. 

Also Read: ശനിയാഴ്ച മെസി ഇന്ത്യൻ മണ്ണിൽ; ഹസ്തദാനം നൽകാൻ 10 ലക്ഷം രൂപ; 4 നഗരങ്ങളിലെ ടിക്കറ്റ് നിരക്ക്

അതേസമയം, മെസി നേരത്തെ സ്റ്റേഡിയം വിട്ടുപോയത് ആരാധകരെ രോഷാകുലരാക്കി. ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു. താരത്തെ ഒരു നോക്ക് കാണാൻ ആരാധകരിൽ പലരും 3,800 മുതൽ 11,800 രൂപ വരെ നൽകിയിരുന്നു. എന്നാൽ, മെസി പെട്ടെന്ന് സ്റ്റേഡിയത്തിൽനിന്നും പോയതാണ് ആരാധകരെ പ്രകോപിതരാക്കിയത്. 

Also Read: കൊൽക്കത്തയിൽ മെസ്സി ആവേശം; ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ചിലവ് 10 ലക്ഷം രൂപ

"അദ്ദേഹം വെറും 10 മിനിറ്റ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എല്ലാ നേതാക്കളും മന്ത്രിമാരും അദ്ദേഹത്തെ വളഞ്ഞു. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു കിക്കോ പെനാൽറ്റിയോ എടുത്തില്ല. ഷാരൂഖ് ഖാനെയും കൊണ്ടുവരുമെന്ന് അവർ പറഞ്ഞു. അവർ ആരെയും കൊണ്ടുവന്നില്ല. അദ്ദേഹം 10 മിനിറ്റിനുള്ളിൽ വന്ന് പോയി. ഞങ്ങളുടെ പണവും സമയവും പാഴായി. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല," സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിന്ന് മെസി പെട്ടെന്ന് ഇറങ്ങിപ്പോയതിൽ രോഷാകുലനായ കൊൽക്കത്തയിലെ ഒരു ആരാധകൻ എഎൻഐയോട് പറഞ്ഞു.

Also Read: വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ

“മെസിക്കു ചുറ്റും ഗ്രൗണ്ടിൽ 500 പേർ ഉണ്ടായിരുന്നു. അവർ എന്തിനാണ് ഞങ്ങളെ വിളിച്ചത്? ഈ അവസരത്തിനായി ഞാൻ 10 ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്തുചെയ്യാൻ? ബംഗാളിലെ ആരാധകർ വിഡ്ഢികളാണോ?” രോഷാകുലനായ ഒരു ആരാധകൻ പറഞ്ഞു. 

Read More: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: