ഇന്നലെ മുപ്പതാം പിറന്നാൾ ആഘോഷിച്ച ലിയണൽ മെസിക്ക് ആശംസകളുമായി കുഞ്ഞ് കുട്ടികൾ. ബാഴ്സിലോണയുടെ അക്കാദമി താരങ്ങളാണ് മെസിക്ക് ആശംസകളുമായി എത്തിയത്. വിവിധ ഭാഷകളിൽ മെസിക്ക് ആശംസ അറിയിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

1987 ജൂണ്‍ 24നാണ് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജോര്‍ജ് മെസിക്കും സെലിയക്കും മൂന്നാമത്തെ ആണ്‍കുഞ്ഞായി ലയണല്‍ ആന്ദ്രെസ് മെസി പിറന്നത്.അഞ്ചാം വയസില്‍ പന്ത് തട്ടി തുടങ്ങിയ മെസി ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരം. അഞ്ച് തവണ ലോകത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുപ്പെട്ട ഒരേ ഒരാള്‍!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ