സൂറിച്ച് : 4 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ലിയണൽ മെസിയെ വിലക്കിയ നടപടി ഫിഫ റദ്ദാക്കി.
ചിലിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ റഫറിയോട് മോശമായി പെരുമാറിയതിനാണ് ലിയണൽ മെസിക്ക് 4 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വിലക്കിന് എതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സമർപ്പിച്ച അപ്പീൽ ഫിഫ അംഗീകരിക്കുകയായിരുന്നു. ഇതോടെ ശേഷിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലിയണൽ മെസിക്ക് കളിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ