ബാഴ്സലോണ: മെസ്സി വീണ്ടും രൗദ്ര ഭാവം പുറത്തെടുത്തു. ലാലീഗയിൽ എസ്പാനിയോളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുത്തിയപ്പോൾ മൂന്നു ഗോളുകളും മെസ്സിയുടെ കാലിൽ നിന്നായിരുന്നു. പിക്വെയും സുവാരസുമാണ് മെസ്സിയെ കൂടാതെ ബാഴ്സയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്. ജയത്തോടെ മൂന്നു കളികളിൽ ഒമ്പതു പോയന്റുമായി ലാലിഗാ ടേബിളിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു.

26-ാം മിനുട്ടിൽ റാകിടിചിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. മെസ്സി ഓഫ് സൈഡ് ആയിരുന്നെങ്കിലും റഫറിക്ക് പിഴച്ചു. 35-ാം മിനുട്ടിൽ ജോർദി ആൽബയുടെ പാസിൽ നിന്ന് മെസ്സി കളിയിലെ തന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ജോർദി ആൽബ തന്നെയായിരുന്നു മെസ്സിയുടെ മൂന്നാം ഗോളിനും അവസരം ഒരുക്കിയത്. മെസ്സിയുടെ കരിയറിലെ 42-ാം ഹാട്രിക്കാണ് ഇന്ന് പിറന്നത്. ബാഴ്സലോണയ്ക്കായുള്ള 38-ാം ഹാട്രിക്കും. ബാഴ്സയുടെ പുതിയ സൈനിംഗ് ഡെംബലെയുടെ അരങ്ങേറ്റവും ഇന്ന് കണ്ടു. കളിയുടെ അവസാനം സുവാരസ് നേടിയ ഗോളിന് അവസരം ഒരുക്കികൊണ്ട് ഡെംബലെ ബാഴ്സ അരങ്ങേറ്റം ഗംഭീരമാക്കി.

അതേസമയം, റ​യ​ൽ മാ​ഡ്രി​ഡി​ന് ല​വാ​ന്ത​ സ​മ​നി​ല​പൂ​ട്ടിട്ടു. റ​യ​ലി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഓ​രോ ഗോ​ൾ നേ​ടി​യാ​ണ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്.

വി​ജ​യ​പ്ര​തീ​ക്ഷ​യു​മാ​യി​റ​ങ്ങി​യ റ​യ​ലി​ന് ഞെ​ട്ടി​ച്ച് ല​വാ​ന്ത​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. 12-ാം മി​നി​റ്റി​ൽ ലോ​പ​സ് അ​ൽ​വാ​ര​സി​ലൂ​ടെ ല​വാ​ന്ത മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ 36-ാം മി​നി​റ്റി​ൽ ലൂ​ക്കാ​സ് വാ​സ്ഗ​സി​ലൂ​ടെ റ​യ​ൽ സ​മ​നി​ല​പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ജ​യ​ത്തി​നാ​യി റ​യ​ൽ ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും ല​വാ​ന്ത പ്ര​തി​രോ​ധം ഇ​ള​ക്കാ​നാ​യി​ല്ല. 89-ാം മി​നി​റ്റി​ൽ മാ​ർ​സ​ലോ ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച് പു​റ​ത്തു​പോ​യ​തും റ​യ​ലി​ന് തി​രി​ച്ച​ടി​യാ​യി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ