scorecardresearch

Lionel Messi :860 ഗോളുകൾ; അതിൽ മെസിയുടെ പ്രിയപ്പെട്ട ഗോൾ ഏത്? മെസി വെളിപ്പെടുത്തും

Lionel Messi Favorite Goal: ഒരു ഗോൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമാണ്. പക്ഷേ നല്ലൊരു കാര്യത്തിന് വേണ്ടിയാണല്ലോ അതെന്നുള്ളതിനാൽ സന്തോഷമുണ്ടെന്ന് മെസി

Lionel Messi Favorite Goal: ഒരു ഗോൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമാണ്. പക്ഷേ നല്ലൊരു കാര്യത്തിന് വേണ്ടിയാണല്ലോ അതെന്നുള്ളതിനാൽ സന്തോഷമുണ്ടെന്ന് മെസി

author-image
Sports Desk
New Update
Copa America 2024

Lionel Messi. Rodrigo de Paul (File Photo)

Lionel Messi's Favorite Goal: 860 ഗോളുകളാണ് ക്ലബ് ഫുട്ബോളിലും ദേശിയ ടീമിലും കളിച്ച് അർജന്റീനയുടെ ഇതിഹാസ താരം മെസിയിൽ നിന്ന് ഇതുവരെ വന്നത്. ഈ 860 ഗോളിൽ മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണ്? നമുക്ക് ആർക്കും അറിയാത്ത ഉത്തരമാണ് അത്. എന്നാൽ താൻ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ആ ഗോൾ ഏതാണ് എന്ന് മെസി ഏതാനും ദിവസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തും. 

Advertisment

മെയ് 22ന് മെസി തന്റെ പ്രിയപ്പെട്ട ഗോൾ ഏതെന്ന് ലോകത്തോട് പറയും. "ഒരു ഗോൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമാണ്. പക്ഷേ നല്ലൊരു കാര്യത്തിന് വേണ്ടിയാണല്ലോ അതെന്നുള്ളതിനാൽ സന്തോഷമുണ്ട്. ഇതിന് പിന്നിൽ നല്ലൊരു ലക്ഷ്യമാണ് ഉള്ളത്. അതിന്റെ ഭാഗമാവാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്", മെസി പറഞ്ഞു.

messi - neymer

ഓരോ ഗോളിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഏറെ പ്രധാനപ്പെട്ട ഗോളുകളുണ്ട്. അവിശ്വസനീയമായ ഓർമകൾ തിരികെ കൊണ്ടുവരുന്ന ഗോളുകളുണ്ട് എന്നും മെസി പറഞ്ഞു.

Messi

ഇന്റർ മയാമി സിഎഫ് ഫൗണ്ടേഷന്റെ പരിപാടിയാണ് ഇത്. മെസി തിരഞ്ഞെടുക്കുന്ന താരത്തിന്റെ പ്രിയപ്പെട്ട ഗോളിന്റെ ആർട്ട് വർക്ക് തയ്യാറാക്കും. ജൂൺ 11ന് ആയിരിക്കും ഈ ആർട്ട് വർക്ക് പുറത്തുവിടും. 

Advertisment

മെസിയുടെ ഗോളുകളിൽ ഭൂരിഭാഗവും വന്നത് നൗകാമ്പിൽ തുടർന്നപ്പോഴാണ്. 2003 മുതൽ 2021 വരെയാണ് മെസി ബാഴ്സയ്ക്കായി പന്തുതട്ടിയത്. ബാഴ്സയ്ക്കായി 778 മത്സരങ്ങളിൽ നിന്ന് മെസി 672 ഗോളുകളാണ് നേടിയത്. നാല് യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും 10 സ്പാനിഷ് ലീഗ് ടൈറ്റിലുകളും ബാഴ്സയ്ക്കൊപ്പം മെസി നേടി.

Read More

Lionel Messi Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: