Latest News

കുതിപ്പ് തുടർന്ന് മെസി; ക്ലബ് ഗോളിൽ സാക്ഷാൽ പെലെയ്‌ക്കൊപ്പം

വലൻസിയക്കെതിരെ ഗോൾ നേടിയപ്പോഴാണ് മെസി ബാഴ്‌സയ്‌ക്കായി 643 ഗോൾ എന്ന നേട്ടത്തിലെത്തിയത്

ക്ലബ് ഫുട്‌ബോളിൽ മറ്റൊരു നേട്ടം കൈവരിച്ച് ബാഴ്‌സ സൂപ്പർതാരം ലയണൽ മെസി. ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്തി. ക്ലബ് ഫുട്‌ബോളിൽ പെലെയും മെസിയും 643 ഗോളുകൾ നേടിയിട്ടുണ്ട്. വലൻസിയക്കെതിരെ ഗോൾ നേടിയപ്പോഴാണ് മെസി ബാഴ്‌സയ്‌ക്കായി 643 ഗോൾ എന്ന നേട്ടത്തിലെത്തിയത്. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ പെലെയുടെ റെക്കോർഡ് മെസി മറികടക്കും.

Read Also: ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പഴിച്ചിച്ച് കാര്യമില്ല; ഓസീസിന്റെ ബോളിങ് അത്രയും മികച്ചതെന്ന് ഗവാസ്‌കർ

സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയിട്ടുള്ളത്. 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ ഈ റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം, മെസി 748 മത്സരങ്ങളിൽ നിന്നാണ് 643 ഗോളുകൾ നേടിയത്. മെസി ഗോളടിച്ചെങ്കിലും വലൻസിയയോടെ ബാഴ്‌സലോണ 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു.

 

View this post on Instagram

 

A post shared by Pelé (@pele)

തന്റെ നേട്ടത്തിനൊപ്പം എത്തിയ മെസിയെ ഫുട്‌ബോൾ ഇതിഹാസം പെലെ അഭിനന്ദിച്ചു. ചരിത്ര നേട്ടത്തിലെത്തിയ മെസിയെ അഭിനന്ദിക്കുന്നതായും അതിലുപരി ബാഴ്‌സയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നീണ്ട കരിയറിനെ കൂടുതൽ പ്രശംസിക്കുന്നതായും പെലെ കുറിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lionel messi equals peles 643 club goals barcelona

Next Story
ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പഴിച്ചിച്ച് കാര്യമില്ല; ഓസീസിന്റെ ബോളിങ് അത്രയും മികച്ചതെന്ന് ഗവാസ്കർസുനിൽ ഗവാസ്കർ, sunil Gavasker, Rishabh pant, Shikher Dhawan, Rohit Sharma, ഋഷഭ് പന്ത്, ശിഖർ ധവാൻ, രോഹിത് ശർമ്മ, ഷെയ്ൻ വോൺ, Shane warne, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com