മെസി ബാഴ്സലോണ വിടാനുള്ള അഞ്ച് കാരണങ്ങൾ

ക്ലബ്ബുമായി ഒരു തരത്തിലും സഹകരിച്ച് മുന്നോട്ടില്ലെന്ന നിലപാടിലാണ് മെസി

Lionel Messi, ലയണല്‍ മെസ്സി, reason for messi's exit, മെസ്സി ബാഴ്‌സ വിടുന്നു, Messi leaving Barca, bartomeu, josep bartomeu, lionel messi, messi, messi transfer, barcelona, messi barca, messi barcelona, football news, messi news, മെസ്സിയില്ലാത്ത ബാഴ്‌സലോണ,Barcelona FC withouth Messi, മെസ്സിയില്ലാത്ത ബാഴ്‌സലോണ, Messi with Barcelona, മെസ്സി ട്രാന്‍സ്ഫര്‍, മെസ്സിയുടെ പുതിയ ടീം, Where is Messi going, iemalayalam, ഐഇമലയാളം

കഴിഞ്ഞ കുറച്ച് നാളുകളായി കായികലോകം ഉറ്റുനോക്കുന്നത് ന്യൂക്യാമ്പിലേക്കാണ്. മെസി എന്ന ഇതിഹാസ താരവും ആ പേരിനൊപ്പം എന്നും ചേർത്ത് വായിക്കപ്പെട്ടിരുന്ന ബാഴ്സലോണ എന്ന ക്ലബ്ബും രണ്ട് വഴിക്ക് തിരിയുന്നു എന്ന വാർത്ത തെല്ലൊരു ഞെട്ടലോടെയാണ് ഫുട്ബോൾ ആരാധകർ, പ്രത്യേകിച്ച് മെസി-ബാഴ്സ ആരാധകർ ഉൾകൊണ്ടത്. കാരണം അത്രത്തോളം നീലയും മെറൂണും കലർന്ന ജേഴ്സിയിൽ മെസി എന്ന രൂപം ഇഴുകി ചേർന്നിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണയിൽ അവരുടെ പ്രവർത്തനങ്ങളിൽ, തീരുമാനങ്ങളിൽ ഒട്ടും സംതൃപ്തനല്ല മെസി. അസ്വാരസ്യങ്ങൾ ന്യൂക്യാമ്പിൽ വ്യക്തമായിരുന്നെങ്കിലും പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിലേക്കോ, ആരാധകർക്ക് മുന്നിലേക്കോ അത് എത്തിയിരുന്നില്ല. എന്നാൽ ചാംപ്യൻസ് ലീഗിലെ ബയേണ മ്യൂണിക്കിനെതിരായ ഞെട്ടിക്കുന്ന തോൽവിയോടെ അതും സംഭവിച്ചു. മെസിയുൾപ്പടെ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ അണിനിരന്ന ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ജർമ്മൻ വമ്പന്മാർ വീഴ്ത്തിയത്.

Also Read: രണ്ടും കൽപ്പിച്ച് മെസി; ബാഴ്സലോണ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചിട്ടും മൗനം തുടർന്ന് താരം

ഇതോടെ ക്ലബ്ബിനെതിരെ മെസിക്ക് രംഗത്തെത്തേണ്ടി വന്നു. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന മലയാളം പഴഞ്ചൊല്ല് ശരിവയ്ക്കുന്ന തരത്തിൽ ക്ലബ്ബ് വിടുകയെന്ന തീരുമാനത്തിൽ മെസിയെത്തി. ബാഴ്സലോണയിൽ മെസിയാണോ വളർന്നത് അതോ മെസിയിലൂടെ ബാഴ്സയോണോ വളർന്നതെന്ന ചോദ്യം ബാക്കിനിൽക്കെയാണ് ഇത്തരത്തിലൊരു വഴിപിരിയലിൽ ഇരുകൂട്ടരും എത്തി നിൽക്കുന്നത്.

എന്തിന് മെസി ബാഴ്സലോണ വിടുന്നു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണുള്ളത്. നേരത്തെ പറഞ്ഞതുപോലെ കുറച്ച് കാലമായി മെസിയും ബാഴ്സലോണയും രണ്ട് വഴിയിലാണ് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നിലധികം കാരണങ്ങൾ താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. അതിൽ പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം,

ബോർഡുമായുള്ള അകലം

ബാഴ്സലോണ പ്രസിഡന്റ് ജോസഫ് ബെർത്തോമ്യൂവുമായി മെസിക്ക് അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ക്ലബ്ബിൽ പലപ്പോഴും താരം സന്തോഷം കണ്ടെത്തിയപ്പോഴും അധികാരികളുമായി അങ്ങനെയല്ലായിരുന്നു. ബയേൺ മ്യൂണിക്കിനെതിരായ തോൽവിക്ക് ശേഷവും താൻ ക്ലബ്ബിനോടുള്ള സ്നേഹത്തെ പ്രതി നിലനിന്നെങ്കിലും ആവശ്യമായ മാറ്റങ്ങൾ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മെസി പറഞ്ഞിരുന്നു. മെസിയും ബെർത്തോമ്യൂവമായുള്ള സ്വരചേർച്ചയില്ലായ്മ വ്യക്തമാക്കുന്നതാണ് മെസിയെ നിലനിർത്താൻ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ വരെ ക്ലബ്ബ് തയ്യാറാണെന്ന ബാഴ്സലോണ അധികൃതരുടെ വാഗ്ദാനം.

Also Read: മെസിയും ബാഴ്‌സയും പരസ്യയുദ്ധത്തിലേക്ക്; പരിശീലന ക്യാംപിലേക്കും താരം എത്തില്ല

വാൽവരദെയുടെ പുറത്താക്കൽ

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബാഴ്സലോണയിലെത്തുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ. ചാംപ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെയാണ് ക്വിക്വൂ സെത്യനെ ബാഴ്സ പുറത്താക്കിയത്. അതിന് മുമ്പ് ഏർണെസ്റ്റോ വാൽവരഡെയായിരുന്നു കറ്റലോണിയൻ ക്ലബ്ബിന്റെ പരിശീലകൻ. സീസണിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കെ തന്നെയാണ് ബാഴ്സ വാൽവരദെയെ പുറത്താക്കിയത്. ഇതും മെസി ക്ലബ്ബിനെതിരെ തിരിയാൻ കാരണമായി.

ക്ലബ്ബിന്റെ പദ്ധതികളോടുള്ള വിയോജിപ്പ്

ക്ലബ്ബിന്റെ പല തീരുമാനങ്ങളെയും പലപ്പോഴും ആഭ്യന്തരമായി മെസി വിമർശിച്ചിട്ടുണ്ട്. കുറച്ചുകാലമായി ക്ലബ്ബിന്റെ കായിക ആസൂത്രണത്തിൽ മെസ്സിക്ക് മതിപ്പുണ്ടായിരുന്നില്ല. മിക്കപ്പോഴും ക്ലബ്ബ് സ്വയം നശിക്കുകയാണെന്നും നശിപ്പിക്കുകയാണെന്നുമുള്ള തോന്നലും മെസിയിലുണ്ടായിട്ടുണ്ട്. നെയ്മറെ കൈമാറിയപ്പോൾ ലഭിച്ച തുക വിനയോഗിച്ചതിലുൾപ്പടെ മെസിക്ക് വിമർശനമുണ്ടായിരുന്നു.

ലൂയി സുവാരസിനോടുള്ള ബാഴ്സലോണയുടെ സമീപനം

ബാഴ്സ മുന്നേറ്റ നിരയിലെ ഏറ്റവും ശക്തമായ കൂട്ടുകെട്ടാണ് സുവാരസ്-മെസി. കളത്തിന് പുറത്തും നല്ല സൗഹൃദം പുലർത്തുന്ന താരങ്ങളാണ് ഇരുവരും. പുതിയ പരിശീലകൻ ചുമതയേറ്റതോടെ സുവാരസിനെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സുവാരസ് ക്ലബ്ബിൽ നിന്നും കുറച്ചുകൂടെ ബഹുമാനം അർഹിക്കുന്നതായി മെസി വിശ്വസിക്കുന്നു.

Also Read: മെസിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്‌ബോള്‍ ടീമിന് കഴിയും?

ഭാവിയിലുള്ള ആശങ്ക

പുതിയ പരിശീലകൻ റൊണാൾഡ് കോമന്രെ പദ്ധതികളിലും തന്ത്രങ്ങളിലും മെസിക്ക് അത്ര വിശ്വാസം പോരെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ വലിയൊരു തിരിച്ചുവരവ് ഉടൻ ആവശ്യമുണ്ട്. എന്നാൽ അതിനുള്ള ആയുധങ്ങൾ കോമാന്റെ ശേഖരത്തിലില്ലെന്നാണ് മെസി കരുതുന്നത്.

ഇതെല്ലാമാണ് പ്രധാനമായും മെസി ബാഴ്സ വിടാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. അതേസമയം ക്ലബ്ബുമായി ഒരു തരത്തിലും മുന്നോട്ടില്ലെന്ന നിലപാടിലാണ് മെസി. ഇതിന്റെ ഭാഗമായി പരിശീലന ക്യാമ്പിൽ പോലും ഇതുവരെ മെസി ചേർന്നട്ടില്ല. പരിശീലനത്തിന് എത്തില്ലെന്നാണ് മെസിയുടെ നിലപാട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lionel messi decided to leave barcelona here are reason behind his decision

Next Story
ഗാംഗുലിക്ക് പറ്റാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞ് മുൻ പരിശീലകൻ ജോൺ ബുക്കാനൻsourav ganguly, ganguly, ganguly t20, ganguly ipl, ganguly kkr, ganguly buchanan, john buchanan, buchanan ganguly kkr, kkr, ipl, cricket news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com