scorecardresearch

‘അങ്ങനെ ചെയ്യുമെന്ന് തോന്നുന്നു’: ഒരു ടീമിലെത്തിയാൽ റോണോയ്ക്ക് പാസ് നൽകുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി

മെസ്സിയും റോണോയും ഒരേ ക്ലബ്ബിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്

‘അങ്ങനെ ചെയ്യുമെന്ന് തോന്നുന്നു’: ഒരു ടീമിലെത്തിയാൽ റോണോയ്ക്ക് പാസ് നൽകുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി

ബാഴ്സലോണ: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ഒരു പതിറ്റാണ്ടിലേറെയായി ആരാണ് ഏറ്റവും മികവേറിയ താരമെന്ന കാര്യത്തിൽ ആരോഗ്യകരമായ ഒരു മത്സരം തുടരുന്നുണ്ട്. ഒരാൾ മറ്റൊരാളെ മറികടക്കുകയും നേട്ടങ്ങളും സ്ഥാനങ്ങളും മാറിമറയുകയും ചെയ്യുന്നു. ബാലൺ ഡി ഓർ പോലുള്ള വ്യക്തിഗത അംഗീകാരങ്ങൾക്ക് പലതവണ അർഹരാവുകയും ചെയ്തു ഇരു താരങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ.

2009 മുതൽ 18വരെയുള്ള ഒൻപത് വർഷത്തിനിടെ സ്പാനിഷ് ലാലിഗയിൽ ചിരവൈരികളായ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും വേണ്ടി കളത്തിലിറങ്ങിയ മെസ്സിയും റോണോയും നേർക്കുനേർ പോരാട്ടങ്ങളുടെ ഭാഗമായി. പിന്നീട് റോണോ യുവന്റസിന്റെ ഭാഗമായി ഇറ്റാലിയൻ ലീഗിലെത്തി.

Read More: ഗോകുലം എഫ് സിക്ക് കൊല്‍ക്കത്തയില്‍ നിന്നും പുതിയ ഗോള്‍ കീപ്പര്‍

യുവന്റസ് സ്ട്രൈക്കറായ എതിരാളി തനിക്കൊപ്പം ഒരേ ടീമിൽ ഇറങ്ങുകയാണെങ്കിൽ അദ്ദേഹത്തിന് പാസ് നൽകുമോ എന്ന ചോദ്യത്തിന് മെസ്സി ഇപ്പോൾ ഉത്തരം നൽകുകയാണ്. അങ്ങനെ ചെയ്യുമെന്ന് ഊഹിക്കുന്നുവെന്നും അത് ചെയ്യുണ്ടാവുകയെന്നുമാണ് സ്പാനിഷ് പത്രം മുൺഡോ ഡിപോർട്ടിവോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യത്തിന് മെസ്സി മറുപടി നൽകിയത്.

മെസ്സിയും റോണോയും ഒരു ടീമിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്. ഉടൻ തന്നെ അക്കാര്യം യാഥാർത്ഥ്യമായേക്കാമെന്ന തരത്തിൽ ഒരു വാർത്ത വ്യാഴാഴ്ച പുറത്തുവന്നിരുന്നു. സ്പാനിഷ് മാധ്യമപ്രവർത്തകനായ ഗ്വില്ലെം ബലാഗിന്റെ റിപ്പോർട്ടിൽ ബാഴ്സലോണയ്ക്ക് റോണോയെ കൈമാറാൻ നിലവിലെ ക്ലബ്ബായ യുവന്റസ് ശ്രമിക്കുന്നതായാണ് പറയുന്നത്.

Read More: തറവാട്ടിൽ തന്നെയുണ്ടാകും; സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

35കാരനായ റോണോയുടെ പ്രതിവർഷ വേതന തുകയായ 28 ദശലക്ഷം യൂറോ യുവന്റസിന് താങ്ങാനാവുന്നതിലും അധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവന്റസിനുവേണ്ടി റൊണാൾഡോ നടത്തിയ പ്രകടനത്തെ മെസ്സി മുമ്പ് പ്രശംസിച്ചിരുന്നു. അദ്ദേഹത്തെ “വേട്ടയാടിപ്പിടിക്കുന്ന സ്‌ട്രൈക്കർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

“അയാൾ സ്‌കോർ ചെയ്യുന്നത് തുടരുന്നത് സാധാരണമാണ്, അയാൾ വേട്ടയാടിപ്പിടിച്ച്, സ്കോർ ചെയ്യാൻ ഇഷ്ടപ്പെടുന്നു, കളിക്കുന്ന ഏത് ദിവസവും അയാൾ സ്കോർ ചെയ്യും. ഫോർവേഡ് എന്ന നിലയിൽ അദ്ദേഹത്തിന് ധാരാളം നല്ല സവിശേഷതകൾ ഉണ്ട്, കുറഞ്ഞത് അദ്ദേഹം സ്വയം പരിവർത്തനം ചെയ്യുന്നുണ്ട്, ”മെസ്സി മുണ്ടോ ഡിപോർടിവോയോട് പറഞ്ഞു.

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണികിനെ നേരിടാനൊരുങ്ങുകയാണ് ബാഴ്‌സ. മത്സരത്തിൽ മെസ്സി തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്.

 Read More: ‘I guess so’: Lionel Messi on passing to Cristiano Ronaldo if they play together

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Lionel messi cristiano ronaldo pass question