ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ- ലയണല്‍ മെസ്സി മത്സരത്തിന് അവസാനമില്ലാതെ തുടരുകയാണ്. മോണ്ട്പെല്ലിയറിനെ കഴിഞ്ഞ മത്സരത്തില്‍ 3-1 ന് പിഎസ്ജി തോല്‍പ്പിച്ചപ്പോള്‍ സൂപ്പര്‍ താരം മെസ്സിയും സ്‌കോര്‍ ചെയ്തു. ലീഗില്‍ പിഎസ്ജി അഞ്ച് പോയിന്റ് മുന്നേറി ഒന്നാമതെത്തിയപ്പോള്‍ മെസ്സിയും റെക്കോര്‍ഡ് നേട്ടത്തിലെത്തി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്നാണ് മെസ്സി ആരാധകരുടെ കൈയ്യടി നേടിയത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ വിവിധ ടീമുകള്‍ക്കായി നേടിയ ഗോളുകളുടെ എണ്ണത്തിലാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. 696 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയാക്കി 697 ഗോള്‍ നേട്ടത്തിലെത്തി താരം. പോര്‍ച്ചുഗീസ് താരത്തേക്കാള്‍ 84 മത്സരങ്ങള്‍ കുറച്ചാണ് യാരം നേട്ടത്തിലെത്തിയത്.
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഒരു ക്ലബ്ബിലേക്ക് മടങ്ങാന്‍ റൊണാള്‍ഡോ തീരുമാനിച്ചില്ലെങ്കില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ നേട്ടം 696 ഗോളുകളില്‍ അവസാനിക്കും. റയല്‍ മാഡ്രിഡില്‍ നിന്ന് 450 ഗോളുകളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും യുവന്റസിനായി 101 ഗോളുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്.
കരിയറിന്റെ ടോപ് ഗിയറില്‍ മെസ്സിയും റൊണാള്‍ഡോയും എതിരാളികളായ ലാ ലിഗ ക്ലബ്ബുകളായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിക്കുമ്പോള്‍ ഒമ്പത് സീസണുകള്‍ ഏറ്റുമുട്ടി. 76 പ്രധാന കിരീടങ്ങള്‍ (മെസ്സി 42, റൊണാള്‍ഡോ 34) നേടി ഇരുവരും ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളായി.