മാഡ്രിഡ്: ബാഴ്സിലോണ വിടുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് വിട നൽകി സൂപ്പർ താരം ലയണൽ മെസി. തന്റെ ഇൻസ്റ്റഗ്രമിലൂടെയാണ് മെസി നെയ്മറിന് ആശംസ നേർന്നത്. ഇരുവരുമൊത്തുള്ള നിമഷങ്ങൾ കൂട്ടിച്ചേർത്ത ഒരു വീഡിയോയാണ് മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇന്ന് രാവിലെയാണ് നെയ്മർ ബാഴ്സിലോണ വിടുന്നതായി ക്ലബ് അധികൃതരെ അറിയിച്ചത്.

ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിൽ എത്തി മെസി സഹതാരങ്ങളോട് യാത്ര പറഞ്ഞിരുന്നു. ഇന്നലെ ദുബായിൽ നിന്ന് തിരിച്ചെത്തിയ നെയ്മർ ഇന്ന് പരിശീലനത്തിന് എത്തേണ്ടതായിരുന്നു. എന്നാൽ നെയ്മർ ഇന്ന് പരിശീലനത്തിന് എത്തിയില്ല. പകരം മൈതാനത്ത് എത്തി ടീം അംഗങ്ങളോട് യാത്ര പറഞ്ഞ് മടങ്ങി. ബാഴ്സിലോണയുടെ പുതിയ പരിശീലകൻ ഏനെസ്റ്റോ വാൽവെർദെയുടെ അനുമതി തേടിയാണ് നെയ്മർ എല്ലാവരോടും യാത്ര പറഞ്ഞ് പോയത്. മെസിയും, സുവാരസും, ഇനിയേസ്റ്റയുമെല്ലാം പുഞ്ചിരിയോടെയാണ് നെയ്മറിനെ യാത്രയാക്കിയത്.


താരകൈമാറ്റ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് നെയ്മർ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. 222 മില്യൺ യൂറോയാണ് നെയ്മറിന്റെ കൈമാറ്റ തുക. ബാഴ്സിലോണയിൽ മെസിയുടെ നിഴലായിപ്പോകുന്നു എല്ല വിലയിരുത്തൽ കാരണമാണ് നെയ്മർ ബാഴ്സ വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook