സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് സോക്കർ ക്ലബ്ബായ പിഎസ്ജിയിൽ ചേരുന്നതിനുള്ള കരാറിൽ അന്തിമ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമം എൽ’ഇക്വിപ്പ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ബാഴ്സലോണ വിട്ട ശേഷം മെസി എങ്ങോട്ട് പോവുമെന്നത് സംബന്ധിച്ച ദിവസങ്ങളോളം നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ട്.
20 വർഷത്തോളം തുടർന്ന എഫ്സി ബാഴ്സലോണ ക്ലബ്ബിൽ നിന്ന് പടിയിറങ്ങിയ മെസി പിഎസ്ജിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎസ്ജി ഒരു സാധ്യതയാണെന്നും എന്നാൽ താൻ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും മെസ്സി ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ പിഎസ്ജിയും ഫ്രഞ്ച് ഫുട്ബോൾ ലീഗും പ്രതികരിച്ചില്ല.
ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ക്ലബുമായി ഒരു കരാറിനായി മെസ്സി ഞായറാഴ്ചയോ തിങ്കളാഴ്ചയോ പാരീസിലേക്ക് എൽ’ഇക്വിപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Read More: ആകെ തകർന്ന് ബാഴ്സ ആരാധകർ; മെസിയെ കാത്ത് പിഎസ്ജി ആരാധകർ
പിഎസ്ജി ഞായറാഴ്ച രാവിലെ മെസിക്ക് തങ്ങളുടെ ഓഫർ ഔദ്യോഗികമായി അയച്ചതായി സ്പാനിഷ് പത്രം മാർക്ക റിപ്പോർട്ട് ചെയ്തു.
താൻ തീർച്ചയായും പാരീസിയൻസിൽ ചേരുമെന്ന് മെസ്സി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴിയുന്നത്ര കാലം കളിക്കുന്നത് തുടരാനാണ് തന്റെ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫി നേടാനുള്ള ആഗ്രഹം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ബാഴ്സലോണയിൽ നിന്നുള്ള പുറത്തുപോകലിനെക്കുറിച്ച് ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ മെസി വികാരാധീനനായി സംസാരിച്ചിരുന്നു. തനിക്കോ കുടുംബത്തിനോ ഇവിടം വിട്ട് പോകാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ബാഴ്സലോണ നഗരത്തിൽ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.
Read More: ‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസി
“ഇവിടെ തുടരാൻ ഞാൻ എല്ലാം ചെയ്തിരുന്നു. എന്റെ ശമ്പളം 50 ശതമാനം കുറയ്ക്കാൻ ഞാൻ സമ്മതിച്ചിരുന്നു,” എന്നും മെസി അന്ന് പറഞ്ഞിരുന്നു.