/indian-express-malayalam/media/media_files/uploads/2019/10/Messi.jpg)
അർജന്റീന താരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി ടീം മാനേജ്‌മെന്റ്. മെസി വിരമിക്കുക ബാഴ്‌സയിൽ തന്നെയായിരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതൊമിയു. ബാഴ്‌സയുമായുള്ള കരാർ മെസി പുതുക്കാത്തത് ക്ലബ് വിടാനാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മെസി ബാഴ്‌സയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കുകയാണ് ക്ലബ് പ്രസിഡന്റ്.
ബാഴ്‌സ നായകൻ കൂടിയായ മെസി വിരമിക്കുക സ്‌പാനിഷ് ക്ലബിൽ കളിച്ചുകൊണ്ടായിരിക്കുമെന്ന് ജോസഫ് മരിയ പറഞ്ഞു. ബാഴ്‌സയിൽ കളിച്ചുകൊണ്ടായിരിക്കും താൻ കരിയർ അവസാനിപ്പിക്കുകയെന്ന് മെസി തന്നോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തി.
Read Also: ലയണൽ മെസി ബാഴ്സ വിടുമോ? ക്ലബ്ബുമായുള്ള പ്രശ്നങ്ങൾക്ക് പിന്നിലെ യഥാർത്ഥ്യങ്ങൾ
"ഇപ്പോൾ മറ്റൊന്നിനെ കുറിച്ചും ഞങ്ങൾ ആലോചിക്കുന്നില്ല. ക്ലബിന്റെ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യം. നിരവധി താരങ്ങൾക്കുവേണ്ടി ഞങ്ങൾ വിലപേശൽ നടത്തുന്നുണ്ട്. എന്നാൽ, മെസിക്ക് താൽപര്യം ബാഴ്‌സയിൽ തുടരാനാണ്. അതുകൊണ്ട് തന്നെ മെസിയുടെ കളി ആസ്വദിക്കുന്നത് തുടരാൻ ഞങ്ങൾക്ക് സാധിക്കും," ജോസഫ് മരിയ പറഞ്ഞു
അർജന്റീനയിലെ റൊസാരിയോ പട്ടണത്തിൽ നിന്ന് 2001ലാണ് ലയണൽ മെസി സ്‌പെയിനിലെ ബാഴ്‌സലോണയിൽ എത്തുന്നത്. തന്റെ 14 വയസിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നിന്റെ ഭാഗമാകാൻ മെസിക്ക് സാധിച്ചു. അന്ന് മുതൽ ഇന്നുവരെ ബാഴ്‌സയുടെ സിംഹരാജവ് തന്നെയാണ് മെസി. ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി 480 മത്സരങ്ങൾ കളിച്ച മെസി ഇതിനോടകം 441 ഗോളുകളും സ്വന്തമാക്കി. എന്നാൽ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ബന്ധം മെസി അവസാനിപ്പിക്കാനൊരുങ്ങുന്നതായി ഒരു വാർത്ത അടുത്ത ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമാണ്. അടുത്ത വർഷം മെസിയുടെ കരാർ അവസാനിക്കും. കരാർ പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us