scorecardresearch

പാരീസ് ഒളിമ്പിക്സിൽ ലയണൽ മെസി അർജന്റീനയ്ക്കായി കളിക്കുമോ?

2008ലെ ബീജിങ് ഒളിമ്പിക്സിൽ ലയണൽ മെസി കളിച്ച അർജന്റീന ടീമാണ് ജയിച്ചത്. അണ്ടർ 23 ടീമാണ് ഒളിമ്പിക്സിൽ കളിക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിലുൾപ്പെടുത്താനാകും. അതിനാൽ മെസിക്ക് താൽപ്പര്യമുണ്ടെങ്കിൽ ടീമിൽ കളിക്കാം

2008ലെ ബീജിങ് ഒളിമ്പിക്സിൽ ലയണൽ മെസി കളിച്ച അർജന്റീന ടീമാണ് ജയിച്ചത്. അണ്ടർ 23 ടീമാണ് ഒളിമ്പിക്സിൽ കളിക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിലുൾപ്പെടുത്താനാകും. അതിനാൽ മെസിക്ക് താൽപ്പര്യമുണ്ടെങ്കിൽ ടീമിൽ കളിക്കാം

author-image
Sports Desk
New Update
Liobel Messi | Argentina | Kerala

ലയണൽ മെസി (ഫയൽ ചിത്രം)

കഴിഞ്ഞ ദിവസമാണ് കരുത്തരായ ബ്രസീലിനെ ഒരു ഗോളിന് അട്ടിമറിച്ച് അർജന്റീനയുടെ നീലപ്പട പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. മത്സരം തോറ്റ കാനറിപ്പട ഒളിമ്പിക്സ് യോഗ്യത നേടാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ പാരീസ് ഒളിമ്പിക്സിൽ അർജന്റീനയ്ക്ക് വേണ്ടി സീനിയർ താരവും ക്യാപ്റ്റനുമായ ലയണൽ മെസി കളിക്കുമോയെന്നതാണ് ഫുട്ബോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച.

Advertisment

2008ലെ ബീജിങ് ഒളിമ്പിക്സിൽ ലയണൽ മെസി കളിച്ച അർജന്റീന ടീമാണ് ജയിച്ചത്. അണ്ടർ 23 ടീമാണ് ഒളിമ്പിക്സിൽ കളിക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിലുൾപ്പെടുത്താനാകും. അതിനാൽ മെസിക്ക് താൽപ്പര്യമുണ്ടെങ്കിൽ ടീമിൽ കളിക്കാം. പരിശീലകൻ ഹാവിയർ മഷെറാനോ മെസിക്ക് മുന്നിൽ അർജന്റീന ഫുട്‌ബോൾ ടീമിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 

"ഞാനും ലയണൽ മെസിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. ലിയോയെ പോലൊരു താരത്തെ ആരാണ് വേണ്ടെന്നു വെയ്ക്കുക. ടീമിന്റെ വാതിലുകൾ ലിയോയ്ക്ക് വേണ്ടി എപ്പോഴും തുറന്നിരിക്കും. അദ്ദേഹത്തിന്റെ സമയം അനുവദിക്കണം എന്നു മാത്രമാണ് ടീമിലേക്കുള്ള വരവിൽ ഏക തടസം," ഹാവിയർ മഷറാനോ പറഞ്ഞു. ഇതിനോട് മെസി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Advertisment

മെസിക്കൊപ്പം കളിക്കുകയെന്നത് തങ്ങളുടെ സ്വപ്നമാണെന്ന് ടീമിലെ മദ്ധ്യനിരതാരം തിയാഗോ അൽമാഡയും മനസ് തുറന്നിരുന്നു. കോപ്പ അമേരിക്കയിൽ കളിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് മെസി പറഞ്ഞിരുന്നു. അടുത്ത ലോകകപ്പിന് മുമ്പ് വിരമിക്കുമോ എന്നതിലും മെസി വ്യക്തത വരുത്തിയിട്ടില്ല. ഫിഫ 2022 ഖത്തർ ലോകകപ്പ് അർജന്റീനയ്ക്ക് സമ്മാനിച്ച സൂപ്പർ താരമാണ് 36 കാരനായ ലയണൽ മെസി.

Read More

Lionel Messi Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: