Latest News

ഡ്രസ്സിങ് റൂമിനകത്ത് ആഘോഷം: കപ്പെടുത്ത് ചുവട് വച്ച് മെസിയും സഹതാരങ്ങളും-വീഡിയോ

കപ്പെടുത്തുയർത്തി സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയാണ് മെസി

Lionel Messi, Argentina, Copa America, Copa America 2021, Messi dancing, Messi dancing with trophy, Argentina celebrations, football news, messi news, മെസി, അർജന്റീന, കോപ്പ അമേരിക്ക, ബ്രസീൽ അർജന്റീന, മെസ്സി, മെസി, ie malayalam

Copa America 2021: കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരായ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തിന്റെ ആവേശത്തിലാണ് അർജന്റീനിയൽ ടീം. മെസിയുടയും സംഘത്തിന്റെയും ആഹ്ളാദ പ്രകടനത്തിന്റെ വീഡിയോകളും ഇതിനകം വൈറലായി കഴിഞ്ഞു.

അർജന്റീനിയൻ ദേശീയ ടീമിന്റെ കഴിഞ്ഞ 28 വർഷത്തിനിടയിലെ ആദ്യത്തെ അന്താരാഷ്ട്ര കിരീട നേട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായി മെസി ആദ്യമായി നേടുന്ന അന്താരാഷ്ട്ര കിരീടനേട്ടമെന്ന പ്രത്യേകതയും കോപ്പ അമേരിക്ക വിജയത്തിനുണ്ട്.

Read More: മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻ

ആറ് തവണ ഫിഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവായി റെക്കോഡ് നേടിയത താരമായ മെസ്സി ബാഴ്സലോണയ താരമെന്ന നിലക്ക് ക്ലബ്ബിലും വ്യക്തിപരമായും പ്രധാന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അർജന്റീന ടീമിന്റെ ഭാഗമായി മുൻപ് കളിച്ച ടൂർണമെന്റ് ഫൈനലുകൾ നാലെണ്ണവും നഷ്ടപ്പെട്ടിരുന്നു.

Read More: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

2016 ലെ കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റതിന് ശേഷം നിരാശ പ്രകടപ്പിച്ച മെസി വിരമിക്കൽ പ്രഖ്യാപിക്കുകയും ഏതാനും ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Read More: മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ്

കോപ്പ ഫൈനലിൽ മെസ്സി സ്കോർ ചെയ്തില്ലെങ്കിലും കോപ്പ അമേരിക്കയിലെ ജോയിന്റ് ടോപ് സ്കോററായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ടൂർണമെന്റിൽ മെസി അഞ്ച് അസിസ്റ്റുകളും നൽകിയിരുന്നു.

Read More: കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lionel messi argentina dance copa america celebrations

Next Story
മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻCopa America, Messi, Argentina
The moderation of comments is automated and not cleared manually by malayalam.indianexpress.com