രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയിട്ട് ഏകദേശം 35 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.സച്ചിന്റേതിന് സമാനമായ നേട്ടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും. ഗോവയ്ക്കായി 177 പന്തുകളില്‍ നിന്നായിരുന്നു അര്‍ജുന്റെ കന്നി സെഞ്ചുറി. രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.
ഗോവ 205 ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കെയാണ് എഴാമനായാണ് അര്‍ജുന്‍ ക്രീസിലെത്തിയത്. 12 ഫാറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അര്‍ജുന്റെ ഇന്നിങ്സ്. 207 പന്തില്‍ 120 റണ്‍സടിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കറുടെയും സുയാഷ് പ്രഭുദേശായിയുടെ ഇരട്ട സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ രാജസ്ഥാനെതിരേ ഗോവ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെടുത്തിട്ടുണ്ട്.
ഈ സീസണിന്റെ ഗോവക്കായി ഇറങ്ങുന്നതിന് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അനുവാദം വാങ്ങിയിരുന്നു. രഞ്ജി ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് സച്ചിന്‍ മകനെ കാണാന്‍ ഗോവയിലേക്ക് പോയിരുന്നു. സച്ചിന്‍ ജൂനിയര്‍ ഈ സീസണില്‍ ഗോവയ്ക്കുവേണ്ടി വിജയ് ഹസാരെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കളിച്ചു. ഇടംകൈയ്യന്‍ ബാറ്ററും മീഡിയം പേസറുമായ താരം എട്ട് ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്ക്ക് വേണ്ടി മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തിയപ്പോള്‍, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ജൂനിയര്‍ എന്ന നിലയില്‍ താരം ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സില്‍ എത്തിയെങ്കിലും താരം ഇതുവരെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.