ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് കത്തയച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവിയുടെ ക്രിക്കറ്റ് കരിയറിനെ പ്രശംസിച്ചുകൊണ്ടുളള കത്തല്ല മോദി അയച്ചത്. മറിച്ച് യുവിയുടെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിച്ചുളളതാണ് കത്ത്. മോദി അയച്ച കത്ത യുവി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് ലഭിച്ച സമ്പൂർണ ബഹുമതിയും യൂവീക്യാൻ ചാരിറ്റി സംഘടനയിലെ ഓരോരുത്തർക്കും ലഭിച്ച ആശിർ വാദം കൂടിയാണ് ഈ കത്തെന്ന് യുവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കാൻസറിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി യുവി തുടങ്ങിയ ചാരിറ്റി സംഘടനയാണ് യൂവീകാൻ.

ഏതാനും വർഷങ്ങൾക്കുമുൻപ് ജീവനു പോലും ഭീഷണി ഉയർത്തിയ അർബുദത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് യുവി വീണ്ടും കളിക്കളത്തിലേക്കെത്തിയത്. ”ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യമെന്നും അതു കൊണ്ടു തന്നെ തനിക്കു വലിയ നഷ്ടബോധങ്ങളൊന്നുമില്ലെന്നായിരുന്നു ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ തന്റെ 300-ാം ഏകദിനത്തിനു മുന്നോടിയായി യുവി പറഞ്ഞത്.

ണ്ടായിരത്തിൽ ചാംപ്യൻസ് ട്രോഫിയിലൂടെയാണ് യുവരാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. കെനിയയ്ക്കെതിരായ ആദ്യ മൽസരത്തിൽ യുവരാജ് മികച്ച പ്രകടനം നടത്താനായില്ല. എന്നാൽ രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 84 റൺസ് നേടി യുവരാജ് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ