/indian-express-malayalam/media/media_files/uploads/2018/06/sachin-chhetri.jpg)
ഇന്ത്യന്‍ ആരാധകരോട് കളി കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് വരണമെന്ന സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥനയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കറും. ഛേത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു സച്ചിന്‍ പിന്തുണയുമായെത്തിയത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു സച്ചിന്‍ പിന്തുണ അറിയിച്ചത്. താരങ്ങളെ അവര്‍ കളിക്കുന്ന കളി ഏതാണെന്ന് നോക്കാതെ തന്നെ പിന്തുണയ്ക്കണമെന്നും താരങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ആരാധക പിന്തുണയെന്നും സച്ചിന്‍ പറഞ്ഞു.
'കമോണ്‍ ഇന്ത്യ, സ്‌റ്റേഡിയങ്ങള്‍ നിറയ്ക്കാം, നമ്മുടെ ടീമിനെ പിന്തുണയ്ക്കാം' എന്ന് സച്ചിന്‍ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ കുറിക്കുന്നു.
'ഫുട്‌ബോള്‍, ഹോക്കി, ബാഡ്മിന്റണ്‍, ടെന്നീസ്, ഗുസ്തി, ക്രിക്കറ്റ് അങ്ങനെ കളി ഏതായാലും നമ്മുടെ താരങ്ങളെ പിന്തുണയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവര്‍ക്ക് പിന്നില്‍ നില്‍ക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. വളരെ കഠിനമായ പരിശീലനത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നത്, നമ്മുടെ രാജ്യത്തിന് നേട്ടം കൊണ്ടു വരാനായി. രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് ഓരോരുത്തരുടേയും ലക്ഷ്യം,' സച്ചിന്‍ പറയുന്നു.
നേരത്തെ സുനില്‍ ഛേത്രിയുടെ വീഡിയോയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ കായിക സംസ്‌കാരത്തിന് നിങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാകും അതെന്നും കായികത്തിന് പ്രധാന്യമുള്ള രാജ്യമെന്നത് ഏറെ അഭിമാനം നല്‍കുന്നതായിരിക്കുമെന്നും വിരാട് പറഞ്ഞു. ഒരുപക്ഷെ നിങ്ങളുടെ കുട്ടികള്‍ കായിക താരങ്ങളായി മാറാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്കും ഇതുപോലെ പിന്തുണ ആവശ്യമായി വരുമെന്നും വിരാട് പറഞ്ഞു.
വിമര്‍ശിക്കാനായാലും കളിയാക്കാനായാലും സ്‌റ്റേഡിയത്തിലേക്ക് വരണമെന്നായിരുന്നു ഛേത്രി പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അത് കാണാന്‍ എല്ലാവരും സ്റ്റേഡിയത്തിലെത്തണമെന്നും നായകന്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റില്‍ പോലും കളി കാണാനെത്താത്ത ആരാധകരോട് അഭ്യര്‍ഥിക്കുകയായിരുന്നു ഛേത്രി.
C'mon India... Let's fill in the stadiums and support our teams wherever and whenever they are playing. @chetrisunil11@IndianFootballpic.twitter.com/xoHsTXEkYp
— Sachin Tendulkar (@sachin_rt) June 3, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us