മോസ്ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മ്മനി ചിലി ഫൈനല്‍. മെക്‌സിക്കോയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ജര്‍മ്മനിയുടെ ഫൈനല്‍ പ്രവേശം. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

യുവതാരങ്ങളുമായി ഇറങ്ങിയ ജർമ്മനിയുടെ തകർപ്പൻ പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ ഏഴാം മിനുറ്റിൽത്തന്നെ ലിയോൺ ഗൊരേറ്റ്സ്ക്കോ ജർമ്മനിയെ മുന്നിലെത്തിച്ചു.
തൊട്ടടുത്ത മിനുറ്റിൽത്തന്നെ മെക്സിക്കൻ വല ഒരിക്കൽക്കൂടി കുലുക്കി ഗോരേറ്റ്സ്ക്ക ജർമ്മനിയുടെ ലീഡ് ഉയർത്തി.

ആദ്യ പകുതിയിൽ ജർമ്മനി നേടിയ ആദ്യപത്യം രണ്ടാം പകുതിയിലും തുടർന്നു. 59 മിനുറ്റിൽ ടിമോ വെർണ്ണറും, 90 മിനുറ്റിൽ അമിനോ യൂനിസും ലക്ഷ്യം കണ്ടതോടെ ജർമ്മനി വിജയം ആഘോഷിച്ചു. മാർക്കോ ഫാബിയോയാണ് മെക്സിക്കോയുടെ ആശ്വാസ ഗോൾ നേടിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചിലിയാണ് ജര്‍മ്മനിയുടെ എതിരാളികള്‍. അന്ന് തന്നെ മൂന്നാം സ്ഥാനത്തിനായുള്ള പോർച്ചുഗൽ മെക്സിക്കോ മത്സരവും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ