ഡബിള്‍സ് ടെന്നീസിലെ ഇതിഹാസ ജോഡികളായ ബ്രയാന്‍ സഹോദരങ്ങള്‍ വിരമിച്ചു. 42 വയസ്സുള്ള ബോബ് ബ്രയാന്‍, മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ മൂന്ന് ദശാബ്ദത്തോളം നീണ്ട കരിയറില്‍ ഡബിള്‍സ് ടെന്നീസ് മത്സരങ്ങളില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച പുറത്ത് വന്ന യുഎസ് ഓപ്പണിന്റെ പട്ടികയില്‍ ബ്രയാന്‍ സഹോദരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഡബിള്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്ത ടീമാണ് ബ്രയാന്‍മാരുടേത്. 26 സീസണുകളിലായി 119 ട്രോഫികള്‍ അവര്‍ നേടി. ഇതില്‍ നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒമ്പത് എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റുകളും ഒളിമ്പിക് സ്വര്‍ണവും ഉള്‍പ്പെടുന്നു.
Read Also: മെസ്സിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്‌ബോള്‍ ടീമിന് കഴിയും?
2003 സെപ്തംബര്‍ എട്ടിന് എടിപി ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇരുവരും കരിയറില്‍ 438 ആഴ്ച ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. പത്ത് സീസണുകളില്‍ ഒന്നാം നമ്പര്‍ ടീം ഇവരുടേതായിരുന്നു. 1,108 മത്സരങ്ങളില്‍ വിജയിച്ച ഇരുവരും 359 മത്സരങ്ങൡ മാത്രമാണ് തോറ്റത്.
ബ്രയാനുമാര്‍ നേടിയതു പോലുള്ള വിജയങ്ങളുടെ ഏഴയലത്ത് മറ്റൊരു പുരുഷ ടീമുകളും എത്തിയിട്ടില്ല. ഓപ്പണ്‍ യുഗത്തില്‍ 11 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും 61 ടൂര്‍ കിരീടങ്ങളും നേടിയ ടോഡ് വുഡ്ബ്രിഡ്ജ്, മാര്‍ക്ക് വുഡ്‌ഫോര്‍ഡ് എന്നിവര്‍ ഏറെയകലെ ഇവര്‍ക്ക് പിന്നിലായി നില്‍ക്കുന്നു.
Read in English: Legendary tennis pair Bryan brothers announce retirement