scorecardresearch

'രോഹിതില്‍ നിന്ന് വലിയൊരു സംഭവം വരാനിരിക്കുന്നു'; പ്രവചനവുമായി ഇതിഹാസം

വിരാട് കോഹ്ലിക്ക് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുകയാണ്

വിരാട് കോഹ്ലിക്ക് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുകയാണ്

author-image
Sports Desk
New Update
Rohit Sharma, IPL

വിരാട് കോഹ്ലിക്ക് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുകയാണ്. 11 കളികളില്‍ നിന്ന് 200 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. മൂന്ന് മത്സരം ബാക്കി നില്‍ക്കെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ രോഹിതിന്റെ മോശം പ്രകടനമാണിത്. ഇതുവരെ ഒരു അര്‍ധ സെഞ്ചുറി പോലും സ്വന്തം പേരിലില്ല. ശരാശരി 10 ഉം പ്രഹരശേഷി 125 മാണ്. രോഹിത് ടൂര്‍ണമെന്റില്‍ ശോഭിക്കാതെ പോകുമ്പോഴും പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ താരം യുവരാഡ് സിങ്.

Advertisment

"ഹിറ്റ്മാന് കുറച്ചായി ഭാഗ്യമില്ല. രോഹിതിന്റെ ഭാഗത്ത് നിന്ന് വലിയ ഒരു ഇന്നിങ്സ് വരാനിരിക്കുകയാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക," യുവി ട്വീറ്റ് ചെയ്തു.

11 മത്സരങ്ങളില്‍ ഒന്‍പതെണ്ണവും തോറ്റ മുംബൈ ഇതിനോടകം തന്നെ പ്ലെ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. രണ്ട് മത്സരം മാത്രം വിജയിച്ച് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ് ടീം. യുവരാജിന്റെ പ്രവചനം ഒരിക്കലും ഐപിഎല്ലുമായി ബന്ധപ്പെട്ടല്ല എന്നത് ഉറപ്പിക്കാം.

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ഉദ്ദേശിച്ചാകാം യുവിയുടെ ട്വീറ്റ്. ഈ വര്‍ഷ ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ വച്ചാണ് മത്സരം. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ പോലുമെത്താതെയായിരുന്നു ഇന്ത്യ പുറത്തായത്.

Advertisment

വിരാട് കോഹ്ലിയുടെ പക്കല്‍ നിന്ന് നായകസ്ഥാനം രോഹിത് ഏറ്റെടുത്തതിന് പിന്നാലെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യ വിജയിച്ചു മുന്നേറി. ഐപിഎല്ലിന് ശേഷം ഓസ്ട്രേലയക്കെതിരെ ഇന്ത്യ ട്വന്റി 20 പരമ്പര കളിക്കും.

Also Read: ‘ടീം സെലക്ഷനിൽ സിഇഒയും ഇടപെടും’: ശ്രേയസ് അയ്യരുടെ പരാമർശം വിവാദത്തിൽ

Yuvraj Singh Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: