/indian-express-malayalam/media/media_files/uploads/2021/09/leave-out-suresh-raina-from-csk-xi-suggests-sanjay-manjrekar-562029-FI.jpg)
ന്യൂഡല്‍ഹി: സുരേഷ് റെയ്നയുടെ മോശം ഫോമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാന ആശങ്കയെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായി സഞ്ജയ് മഞ്ജരേക്കർ. ധഫ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്ന മഞ്ജരേക്കറുടെ പ്രതികരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്പട്ടി റായിഡു, സുരേഷ് റെയ്ന എന്നിവരില്‍ ആരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ചോദ്യത്തില്‍ റായുഡു എന്നായിരുന്നു മഞ്ജരേക്കറുടെ ഉത്തരം.
"ചെന്നൈയുടെ കാര്യത്തില്‍ ഏറ്റവും ആശങ്കവഹമായ കാര്യ മധ്യനിരയില്‍ റായുഡുവിന്റേയും റെയ്നയുടേയും ഫോമാണ്. പ്രത്യേകിച്ചും റെയ്നയുടേത്," മഞ്ജരേക്കര്‍ പറഞ്ഞു. റെയ്നയുടെ 2019, 2021 സീസണുകള്‍ പരിശോധിക്കുമ്പോള്‍ താരത്തിന്റെ പ്രകടന നിലവാരത്തില്‍ ഇടിവ് സംഭവിച്ചതായി കാണാം. 2019 ല്‍ റെയ്നയുടെ ശരാശരി 25 ല്‍ താഴെയായിരുന്നു. നടപ്പ് സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നേടിയത് കേവലം 144 റണ്‍സും.
മറുവശത്ത് റായുഡു പ്രതികൂല സാഹചര്യത്തിലും മികവ് കാട്ടുന്ന താരമാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ താരം 22 പന്തില്‍ 32 റണ്‍സ് നേടിയിരുന്നു. കൊല്‍ക്കത്തയെ ഇന്ന് അബുദാബിയില്‍ നേരിടുമ്പോള്‍ റെയ്നയെ ഒഴിവാക്കി കരണ്‍ ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മഞ്ജരേക്കര്‍ നിര്‍ദേശിച്ചു. സാം കറണ്‍ ടീമിലേക്ക് മടങ്ങിയത്തുന്നതും ഡ്വയന്‍ ബ്രാവോയുടെ സാന്നിധ്യവും ബാറ്റിങ് നിരയ്ക്ക് വലിയ ശക്തി പകുരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജരേക്കര്‍ വിശദീകരിച്ചത്.
"അബുദാബിയിലെ പിച്ചില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് കൂടുതല്‍ നിര്‍ണായകമാകുന്നുത്. ഇമ്രാന്‍ താഹിറിനോ കരണ്‍ ശര്‍മയ്ക്കോ അവസരം നല്‍കുന്നത് ഉചിതമാകും. താഹിര്‍ വരുമ്പോള്‍ മറ്റൊരു വിദേശ താരത്തിന് മാറി നില്‍ക്കേണ്ടി വരും. അതിനാല്‍ കരണ്‍ ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി രവീന്ദ്ര ജഡേജയെ ഒരു ബാറ്ററായി മാത്രം പരിഗണിക്കുകയും സുരേഷ് റെയ്നയെ മാറ്റി നിര്‍ത്തുകയും ചെയ്യണം," മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2020: സിഎസ്കെ പ്ലേ ഓഫ് യോഗ്യത നേടിയാൽ ധോണി നാലാമത് ബാറ്റ് ചെയ്യണം; മുൻ ഇന്ത്യൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.