Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വൈകി വന്ന വിളി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഡിആർഎസിലെ ആശയകുഴപ്പം

തകർപ്പൻ ഫോമിലായിരുന്ന വെയ്ഡ് 53 പന്തിൽ 80 റൺസാണ് അടിച്ചെടുത്തത്

ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും ആവേശകരമായ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരത്തിൽ ആതിഥേയരോട് അടിയറവ് പറഞ്ഞു. ബാറ്റിങ്ങിലും ബോളിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിജയലക്ഷ്യത്തിന് 12 റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. എന്നാൽ ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മാത്യു വെയ്ഡിനെ പുറത്താക്കാൻ ലഭിച്ച അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

തകർപ്പൻ ഫോമിലായിരുന്ന വെയ്ഡ് 53 പന്തിൽ 80 റൺസാണ് അടിച്ചെടുത്തത്. 11-ാം ഓവറിൽ ടി നടരാജൻ വെയ്ഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയിരുന്നു. എന്നാൽ അത് അപ്പീൽ ചെയ്യാൻ വിമുകത കാണിച്ചതും ഡിആർഎസ് വിളിക്കാൻ വൈകിയതുമാണ് ഓസ്ട്രേലിയൻ താരത്തിന്റെ ആയുസ് കൂട്ടി നൽകിയത്.

റിവ്യൂവിൽ വെയ്ഡ് വിക്കറ്റിന് മുന്നിൽ തന്നെയായിരുന്നുവെന്ന് വ്യക്തമായിരുന്നു. അംപയർ ഔട്ട് നൽകിയില്ലെന്ന് മാത്രമല്ല, ബൗളർ നടരാജനോ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലോ വിരാട് കോഹ്‌ലിയോട് റിവ്യൂവിന് ആവശ്യപ്പെടുകയും ചെയ്തില്ല.

ബൗണ്ടറിയിലായിരുന്ന നായകൻ വിരാട് കോഹ്‌ലിയും പെട്ടെന്ന് റിവ്യൂ അപ്പീലിന് വൈകി പോയി. വെയ്ഡ് കൃത്യമായി അംപയർമാരോട് 15 സെക്കൻഡിന്റെ കാര്യം ചൂണ്ടികാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ റിവ്യൂ നിരസിക്കപ്പെട്ടു. ഇതിന് ഇന്ത്യ വലിയ വില തന്നെ കൊടുക്കേണ്ടിയും വന്നു. വെയ്ഡ് തകർത്തടിച്ചതോടെ 186 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ഓസ്ട്രേലിയ എത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Late drs call from virat kohli against matthew wade proves costly for india against australia

Next Story
എടികെ മോഹൻ ബഗാന് ഒരുപാട് ആനുകൂല്യങ്ങളുണ്ട്, സാധ്യതകളും: കിബു വിക്കുന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express