കൊളംബോ: ശ്രീലങ്കൻ നായകനും ഇതിഹാസ ബോളറുമായ ലസിത് മലിംഗ ഇനിയും ക്രിക്കറ്റ് മൈതാനത്ത് തുടരും. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് നേരത്തെ മലിംഗ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു തിരുത്തിയ അദ്ദേഹം അടുത്ത രണ്ടു വർഷം കൂടി രാജ്യാന്തര ക്രിക്കറ്റിൽ തുടരാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

Also Read: ‘മാമാങ്കം ടെസ്റ്റിൽ മാത്രം’; നീലകുപ്പായത്തിൽ മായങ്കിനെ കാണാൻ ഇനിയും കാത്തിരിക്കണം, കാരണം ഇതാണ്

2020 ഒക്ടോബർ – നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരമിക്കാനായിരുന്നു നായകൻ കൂടിയായ മലിംഗയുടെ തീരുമാനം. എന്നാൽ തീരുമാനം തിരുത്തിയ മുപ്പത്താറുകാരനായ മലിംഗ തനിക്ക് ഇനിയും പലതും ചെയ്യാനാകുമെന്നും പറയുന്നു

Also Read: ധോണി അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സെഞ്ചുറി അടിച്ചേനെ: ഗൗതം ഗംഭീര്‍

“ടി20യിൽ നാല് ഓവറാണ് എറിയേണ്ടത്, എന്റെ കഴിവിൽ വിശ്വാസമുണ്ട്. ടി20യിൽ ബോളറായും നായകനായും തുടരാൻ എനിക്ക് സാധിക്കും. കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം നിരവധി മത്സരങ്ങൾ ഞാൻ കളിച്ചുകഴിഞ്ഞു. രണ്ടു വർഷം കൂടി ഇത്തരത്തിൽ തുടരാനാകുമെന്ന് കരുതുന്നു,” മലിംഗ പറഞ്ഞു.

നായകനായി മലിംഗ മടങ്ങിയെത്തിയ ശേഷവും ശ്രീലങ്കയ്ക്ക് അത്ര മികച്ച മത്സരഫലങ്ങളൊന്നും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഓരോ മത്സരം വീതം വിജയിക്കുകയും സമനിലയിലാകുകയും ചെയ്തു.

Also Read: ‘അവരെ തല്ലി തീർത്തിട്ട് വാടാ…’; മായങ്കിനോട് രോഹിത്, വീഡിയോ

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബോളർമാരിൽ ഒരാളാണ് മലിംഗ. 2004ൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 30 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിന മത്സരങ്ങളും 79 ടി20 മത്സരങ്ങളും കളിച്ചു. ടി20യിൽ 100 വിക്കറ്റുകൾ തികച്ച ഏകതാരമാണ് മലിംഗ. താരത്തിന്റെ അക്കൗണ്ടിലിപ്പോൾ 106 വിക്കറ്റുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook