/indian-express-malayalam/media/media_files/uploads/2023/09/Muttiah-Muralitharan.jpg)
മുത്തയ്യ മുരളീധരൻ | Photo: Muttiah Muralitharan/Facebook
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ തിളങ്ങാനിരിക്കുന്ന സ്പിന്നർമാർ ആരൊക്കെയാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ലങ്കൻ ഇതിഹാസ സ്പിൻ മജീഷ്യൻ മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ഫേവറിറ്റ് സ്പിന്നർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളാരും ഇടംപിടിച്ചിട്ടില്ലെന്നതാണ് നിരാശയേകുന്ന കാര്യം.
അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നറായ റാഷിദ് ഖാനേയും ശ്രീലങ്കയുടെ യുവതാരം മഹീഷ് തീക്ഷണയുമാണ് മുത്തയ്യയുടെ പ്രിയ സ്പിന്നർമാർ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലെജന്ററി സ്പിന്നർ മനസ് തുറന്നത്. ഐപിഎല്ലിൽ കഴിഞ്ഞ തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന്റേയും ധോണിയുടേയും പോക്കറ്റിലെ തുറുപ്പുചീട്ടാണ് 23കാരൻ മഹീഷ്.
“ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ള ഈ താരങ്ങൾക്ക് ലോകകപ്പിൽ തിളങ്ങാനാകുമെന്നാണ് മുത്തയ്യ മുരളീധരൻ പറയുന്നത്. ഇവിടുത്തെ സാഹചര്യങ്ങൾ അവർക്ക് പരിചിതമാണ്. മാത്രവുമല്ല മികച്ച പ്രതിഭകളാണ് ഇരുവരും. തീർച്ചയായും ഇന്ത്യൻ പിച്ചുകളിൽ സ്പിന്നർമാർ നന്നായി തിളങ്ങും. കാരണം ഇത് ദൈർഘ്യമേറിയ ഫോർമാറ്റാണ്.
Sri Lankan legend Muttiah Muralitharan picks his favourite spinners for the 2023 World Cup (Via Star Sports) pic.twitter.com/EFYZftgfb1
— CricTracker (@Cricketracker) September 29, 2023
ഓരോ ടീമും കുറഞ്ഞത് രണ്ട് സ്പിന്നർമാരെയെങ്കിലും ടീമിൽ കളിപ്പിക്കും. ഇന്ത്യൻ പിച്ചുകളെല്ലാം സ്പിന്നർമാരെ സഹായിക്കും. അവർക്കാണ് ഇവിടെ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുക. കാരണം ടി20 പോലെ നാല് ഓവറുകളല്ല, ബൗളർമാർക്ക് 10 ഓവറുകൾ ഉണ്ടായിരിക്കും” സ്റ്റാർ സ്പോർട്സുമായുള്ള അഭിമുഖത്തിൽ മുരളി പറഞ്ഞു.
”റാഷിദ് ഖാന്റെ ബൗളിംഗിനെ ആസ്വദിക്കുന്നതിനാൽ ഞാനാദ്യം അവനെ തിരഞ്ഞെടുക്കും. മറ്റുള്ള സ്പിന്നർമാരിൽ നിന്നും മഹീഷ് തീക്ഷണയിൽ നിന്നും അദ്ദേഹം വ്യത്യസ്തനാണ്. അജന്ത മെൻഡിസിനെപ്പോലെ വളരെ പ്രത്യേകതയുള്ളൊരു ക്യാരം ബോൾ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. അതിനാൽ ഇവർ വേറിട്ടവരാണ്, സ്ഥിരം സ്പിന്നർമാരല്ല. അതിനാൽ ഈ ലോകകപ്പിൽ ഞാൻ ഇവർ രണ്ടുപേരോടൊപ്പം പോകും,” മുരളി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.