ഇന്ത്യയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പരിശീലകനായ ലാന്‍സ് ക്ലൂസ്‌നറെ നിയമിച്ചു. മോശം സമയത്തിലൂടെ കടന്നു പോകുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും നീക്കമെന്നാണ് കരുതപ്പെടുന്നത്. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളാണ് ക്ലൂസ്‌നര്‍.

മുന്‍ പേസര്‍ വിന്‍സന്റ് ബാര്‍നസിനെ അസിസ്റ്റന്റ് ബോളിങ് കോച്ചായും നിയമിച്ചു. അതേസമയം, ജസ്റ്റിന്‍ ഓന്‍ടോങ് അസിസ്റ്റ് ഫീല്‍ഡിങ് കോച്ചായി നിലനിര്‍ത്തി.

ഇതിഹാസ താരമായ ക്ലൂസ്‌നര്‍ ടെസ്റ്റില്‍ 1906 റണ്‍സും 80 വിക്കറ്റും നേടിയിട്ടുണ്ട്. 3576 റണ്‍സും 192 വിക്കറ്റുമാണ് ഏകദിനത്തിലെ സമ്പാദ്യം. 2012-16 കാലഘട്ടത്തില്‍ ഹോളിവുഡ്‌ബെറ്റ്‌സ് ഡോള്‍ഫിന്‍സിന്റെ പരിശീലകനായിരുന്നു അദ്ദേഹം. പിന്നാലെ സിംബാബ്‌വെയുടെ ബാറ്റിങ് പരിശീലകനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook