ധോണിക്ക് ഇന്ത്യൻ സിമന്റ്സ് നൽകിയ അപ്പോയ്മെന്റ് ലെറ്ററും ശമ്പള വിവരവും പുറത്ത് വിട്ട് ലളിത് മോദി

അപ്പോയ്മെന്റ് ലെറ്റർ പ്രകാരം കന്പനിയുടെ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായി 2012 ജൂലൈ മാസം മുതലാണ് ധോണിയെ നിയമിക്കുന്നത്

m s dhoni

ന്യൂഡൽഹി: ‘100 കോടി രൂപ വാർഷിക വരുമാനമുള്ള എം.എസ്.ധോണിക്ക് എന്തിനാണ് ഇന്ത്യൻ സിമന്റ്സിലെ ഈ ജോലി?’ ചോദിക്കുന്നത് മറ്റാരുമല്ല, മുൻ ഐപിഎൽ കമ്മിഷണർ ലളിത് മോദിയാണ്. ധോണിക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥരായ ഇന്ത്യൻ സിമന്റ്സ് നൽകിയ അപ്പോയ്മെന്റ് ലെറ്ററും ശമ്പള വിശദാംശങ്ങളും ട്വിറ്ററിലൂടെ പുറത്തു വിട്ടാണ് മോദി ഈ ചോദ്യം ഉയർത്തുന്നത്.

അപ്പോയ്മെന്റ് ലെറ്റർ പ്രകാരം കന്പനിയുടെ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായി 2012 ജൂലൈ മാസം മുതലാണ് ധോണിയെ നിയമിക്കുന്നത്. 43000 രൂപയാണ് ധോണിക്ക് ഓഫർ ചെയ്തിരിക്കുന്ന അടിസ്ഥാന ശന്പളം. കൂടാതെ, 21970രൂപ ഡിയർനെസ് അലവൻസായും 20000 രൂപ സ്പെഷ്യൽ പേ ആയും 60000 രൂപ സ്പെഷ്യൽ അലവൻസായും കന്പനി ധോണിക്ക് ഓഫർ ചെയുന്നുണ്ട്.

ന്യൂസ് പേപ്പർ അലവൻസായി 175 രൂപ അനുവദിക്കുന്നുണ്ടെന്നും ധോണിയുടെ ചെന്നൈയിലെ താമസ ചിലവുകൾ കന്പനി വഹിക്കുമെന്നും ലെറ്ററിലുണ്ട്. അതേസമയം ലളിത് മോദി പുറത്ത് വിട്ട രേഖകളുടെ ആധികാരികത വ്യക്തമായിട്ടില്ല.

ധോണിക്ക് ഇന്ത്യൻ സിമന്റ്സ് നൽകിയ അപ്പോയ്മെന്റ് ലെറ്റർ പുറത്ത് വിട്ടതിലൂടെ മുൻ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ സിമന്റ്സിന്റെ മാനേജിങ്ങ് ഡയറക്ടറുമായ എൻ.ശ്രീനിവാസനെക്കൂടിയാണ് ലളിത് മോദി ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്. നേരത്തെ ഒത്തുകളി വിവാദത്തെ തുടർന്ന് ഐപിഎല്ലിൽ ധോണി നയിച്ചിരുന്ന ചെന്നൈ സൂപ്പർ കിങ്സിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. ധോണിക്കും ഒത്തുകളിയിൽ പങ്കുണ്ടെന്ന് ലളിത് മോദി അടക്കമുള്ളവർ ആരോപണവുമുന്നയിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lalit modi leaks ms dhonis india cements appointment letter and salary details

Next Story
ധോണിയുടെ കാലം കഴിഞ്ഞെന്നു പറയുന്നവർ കേൾക്കണം ഈ വാക്കുകൾms dhoni, virat kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express