ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങൾ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു.
Also Read: ഐപിഎൽ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും: സൗരവ് ഗാംഗുലി
കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ന് വെളുപ്പിനെ 1.30ന് ആരംഭിച്ചു. സെവില്ല – റിയൽ ബെറ്റിസ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവില്ല ജയം സ്വന്തമാക്കുകയും ചെയ്തു.
Match Schedule: മത്സരക്രമം
ജൂൺ 12
ഗ്രനേഡ vs ഗെറ്റാഫെ – 11 PM IST
ജൂൺ 13
വലൻസിയ vs ലെവന്രെ – 1.30 AM IST
ഇസ്പാനിയോൾ vs ഡെപ്പോർട്ടിവോ ആൽവസ് – 5.30 PM IST
സെൽറ്റ വിഗോ vs വിയാ റയൽ – 8.30 PM IST
ലെഗൻസ് vs റയൽ വലഡോളിഡ് – 11 PM IST
ജൂൺ 14
മല്ലോർക്ക vs ബാഴ്സലോണ – 1.30 AM IST
അത്‌ലറ്റിക് ക്ലബ്ബ് vs അത്‌ലറ്റിക് മാഡ്രിഡ് – 5.30 PM IST
റയൽ മാഡ്രിഡ് vs എയ്ബർ – 11 PM IST
ജൂൺ 15
റയൽ സോസിഡാഡ് vs ഒസസുന – 1.30 AM IST
ലെവന്റെ vs സെവില്ല – 11.00 PM IST
Live Streaming in India: ഇന്ത്യയിൽ ടെലികാസ്റ്റ്
സ്‌പാനിഷ് ലീഗ് ഇന്ത്യയിലെ ഒരു ചാനലുകളും ടെലികാസ്റ്റ് ചെയ്യുന്നില്ല. എന്നാൽ ഫുട്ബോൾ ആരാധകർക്ക് ലാ ലീഗയുടെ ഫെയ്സ്ബുക്ക് പേജ് വഴി തത്സമയം മത്സരം വീക്ഷിക്കാവുന്നതാണ്.
ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് മാസത്തിന് ശേഷമാണ് മത്സരങ്ങൾ പുഃനരാരംഭിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ മെസിയുടെ ബാഴ്സ തന്നെയാണ് മുന്നിൽ, 58 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന്റെ അക്കൗണ്ടിൽ 56 പോയിന്റുമുണ്ട്.