scorecardresearch
Latest News

ലക്ഷ്യസെൻ ഇന്ത്യയുടെ സ്വർണ്ണ തൂവൽ: എഷ്യ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി പതിനാറുകാരൻ

പി വി സിന്ധു, ഗൗതം താക്കർ എന്നിവർക്ക് ശേഷം ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന താരമാണ് ലക്ഷ്യസെൻ

Lakshya Sen wins the gold medal at Junior Asian Championships BAI Twitter

ഷട്ടിൽ ബാഡ്മിന്റൺ രംഗത്ത് ഇന്ത്യയുടെ പുതിയ താരോദമായ ലക്ഷ്യസെൻ ചരിത്രമെഴുതി സ്വർണനേട്ടം കൈവരിച്ചു. ജക്കാർത്തയിൽ നടന്ന 2018ലെ ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺൺ​ ചാമ്പ്യൻഷിപ്പിലാണ്  ഈ കൗമാരക്കാരൻ സ്വർണ്ണം നേടിയത്.

ഈ പതിനാറുകാരൻ ഒന്നാം സീഡും ലോക ഒന്നാം നമ്പർ താരവുമായ കുനാലവുട് വിതദസരണിനെ തോൽപ്പിച്ചാണ് സ്വർണ്ണം സ്വന്തമാക്കിയത്. 21-19, 21-18 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾക്കാണ് ഒന്നാം സീഡിനെ തോൽപ്പിച്ചത്.

ലക്ഷ്യ സെന്നിന്റെ കരിയറിലെ വലിയ നേട്ടമാണിത്. ലോക ഒമ്പതാം നമ്പർ താരമാണ് ലക്ഷ്യസെൻ. കഴിഞ്ഞ ആറ് വർഷത്തിനുളളിൽ ​ഈ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുകയാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിൽ നിന്നും ഈ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ 53 വർഷത്തിന് ശേഷം മെഡൽ നേടുന്ന ഇന്ത്യൻ താരവുമാണ്.

ഈ​ മത്സരത്തിൽ ലക്ഷ്യ സെൻ ആറാം സീഡായി ഉയർന്നു. ഗൗതം താക്കൂറിനും പി വി സിന്ധുവിനും ശേഷം ഈ​ ചാമ്പ്യൻഷിപ്പിൽ​സ്വർണമെഡൽ നേടുന്ന താരവുമായാി. ഗൗതം താക്കൂർ 1965 ലും പി വി സിന്ധു 2012 ലുമാണ് എഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പൽ ഈ നേട്ടം കൈവരിച്ചത്.

സ്വർണ്ണത്തിൽ മുത്തമിടാൻ കരുത്തരായ താരങ്ങളോട് ഏറ്റുമുട്ടേണ്ടി വന്നിരുന്നു, ഇന്ത്യയുടെ പുതിയ സുവർണതാരത്തിന്. ഫൈനലിൽ ഒന്നാം സീഡിനെ ആണ് തോൽപ്പിച്ചതെങ്കിൽ ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡായ ചൈനയുടെ ലി ഷിഫെങ്ങിനെയാണ് തോൽപ്പിച്ചത്. 21-14, 21-12 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾ നേടിയാണ് ക്വാർട്ടർ ഫൈനലിൽ വിജയം കൈവരിച്ചത്. നാലാം സീഡായ ലിയനാഡോ ഇമ്മാനുവൽ റംമ്പേയെ 21-7, 21-14 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലക്ഷ്യസെൻ ഫൈനലിൽ എത്തിയത്.

നേരത്തെ ലോക ഒന്നാം നമ്പർ താരമായ ഈ കൗമാരതാരം നേരത്തെ ഇതേ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് നേടിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Lakshya sen badminton gold asian junior championship

Best of Express