scorecardresearch

രോഹിതിന്റെ പരിക്കിന്റെ കാര്യത്തിൽ വ്യക്തതയില്ല; ആശയക്കുഴപ്പത്തിലെന്ന് വിരാട് കോഹ്ലി

"എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളോടൊപ്പം യാത്ര ചെയ്യാത്തത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല. അതിൽ അവ്യക്തതയുണ്ട്," കോഹ്ലി പറഞ്ഞു

"എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളോടൊപ്പം യാത്ര ചെയ്യാത്തത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല. അതിൽ അവ്യക്തതയുണ്ട്," കോഹ്ലി പറഞ്ഞു

author-image
Sports Desk
New Update
Rohit Sharma, Virat Kohli, cricket news, cricket malayalam, cricket news malayalam, cricket news, in malayalam, ie malayalam, malayalam

രോഹിത് ശർമയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി 20 മത്സരത്തിന്റെ തലേദിവസമാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.

Advertisment

രോഹിതിന്റെ പരിക്ക് ദേശീയ ചർച്ചാവിഷയമാണ്. എന്നാൽ മുംബൈ ബാറ്റ്സ്മാന്റെ പരിക്കുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് അൽപ്പം ആശയക്കുഴപ്പത്തിലാണെന്ന് കോഹ്‌ലി വ്യക്തമാക്കി.

കൈത്തണ്ടയ്ക്ക് പരിക്കേറ്റ രോഹിത് ഇപ്പോഴും ഇന്ത്യയിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) പരിശീലനത്തിലാണ് താരം. പരിക്ക് കാരണം ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള മൂന്ന് ടീമുകളിലും രോഹിത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല.

Read More: എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല: വിവാദങ്ങളെക്കുറിച്ച് രോഹിത് ശർമ

Advertisment

എന്നിരുന്നാലും, ഐ‌പി‌എൽ 2020 ൽ മുംബൈ ഇന്ത്യൻ‌സിനായി തിരിച്ചുവരവ് നടത്തിയ ശേഷം അദ്ദേഹത്തെ പിന്നീട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, ഫുൾ മാച്ച് ഫിറ്റ്നസിൽ നിന്ന് മൂന്നാഴ്ച മാറിനിന്നതിനാൽ അദ്ദേഹത്തിന് ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കാൻ കഴിഞ്ഞില്ല. 14 ദിവസത്തെ ക്വാറന്റൈനിലേക്ക് (പരിശീലനമില്ലാതെ) പോയാൽ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് പുറത്താവും.

“ഇത് വളരെ ആശയക്കുഴപ്പത്തിലാണ്, അനിശ്ചിതത്വവും സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ലായ്മയും ഉണ്ട്,” വിർച്വൽ വാർത്താസമ്മേളനത്തിൽ വിരാട് കോഹ്‌ലി പറഞ്ഞു.

ഈ മാസം ആദ്യം നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുമ്പ് രോഹിതിനെ ലഭ്യമാവില്ലെന്ന് പറഞ്ഞതായും മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകിയ കോഹ്‌ലി പറഞ്ഞു.

Read More:  വിരാട് കോഹ്ലിയുടെ പിതൃത്വ അവധി: ബിസിസിഐ തീരുമാനത്തിൽ പ്രതികരണവുമായി കപിൽദേവ്

"ഐപിഎൽ സമയത്തെ പരിക്ക് കാരണം സെലക്ഷൻ യോഗത്തിന് മുമ്പ്, അദ്ദേഹത്തെ ലഭ്യമല്ലായിരിക്കില്ലെന്ന് ഒരു മെയിൽ ലഭിച്ചു. പരിക്കിന്റെ ഗുണദോഷങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം എത്തിച്ചേരില്ലെന്നും അതിൽ പറയുന്നു," കോഹ്ലി പറഞ്ഞു.

“അതിനുശേഷം അദ്ദേഹം ഐ‌പി‌എല്ലിൽ കളിച്ചു, അദ്ദേഹം ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ എത്തുമെന്ന് ഞങ്ങൾ എല്ലാവരും കരുതി, എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളോടൊപ്പം യാത്ര ചെയ്യാത്തത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല. വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല, വ്യക്തതയുടെ അഭാവവുമുണ്ട്, ”കോഹ്‌ലി പറഞ്ഞു.

“ഞങ്ങൾ വെയിറ്റിംഗ് ഗെയിം കളിക്കുകയാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

Cricket Virat Kohli Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: