ന്യൂഡല്‍ഹി: കോവിഡ്-19 മൂലം സീസണ്‍ റദ്ദാക്കിയാല്‍ 80,000 കോടി രൂപയുടെ നഷ്ടമുണ്ടാകാന്‍ പോകുന്ന ലാ ലിഗയുടെ ഇന്ത്യയിലേക്കുള്ള വരവ് നീളും. സ്‌പെയിനിലെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ ക്ലബുകള്‍ ഈ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരിയില്‍ ആയിരക്കണക്കിന് പേര്‍ സ്‌പെയിനില്‍ മരിച്ചിരുന്നു.

ലാ ലിഗ ഇന്ത്യയില്‍ ഫുട്‌ബോള്‍ സ്‌കൂളുകള്‍ നടത്തുകയും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയുമായിരുന്നു. ലാ ലിഗ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ജോസ് അന്റോണിയോ കച്ചാസയാണ് കോവിഡ്-19 മഹാമാരി ലീഗിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ വൈകിപ്പിക്കുമെന്ന് വെളിപ്പെടുത്തിയത്.

ഏഷ്യ മികച്ച വിപണികളിലൊന്നാണെന്നും ഇന്ത്യ തങ്ങളുടെ തന്ത്രപരമായ വിപണിയാണെന്നും ജോസ് പിടിഐയോട് പറഞ്ഞു. ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിന്ധിയും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മാഡ്രില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

Read Also: ഐപിഎൽ നടക്കുമെന്ന് തോന്നുന്നില്ല: മുഹമ്മദ് ഷമി

സ്‌പെയിനിന്റെ ജിഡിപിയുടെ 1.4 ശതമാനം ലാ ലിഗയുടെ സംഭാവനയാണ്. പുതിയ പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്.

ലോക്ക്ഡൗണില്‍ ലാ ലിഗ ഇന്ത്യയിലെ കുട്ടികള്‍ക്ക് ഇ-പരിശീലനം നല്‍കുന്നുണ്ട്. ഒരു ആഴ്ചയില്‍ 60 സെക്ഷന്‍സ് കൈകാര്യം ചെയ്യുന്ന ലാ ലിഗയുടെ ഓണ്‍ലൈന്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ രാജ്യത്തെ എട്ട് നഗരങ്ങളില്‍ നിന്നായി ലാ ലിഗയുടെ ഫുട്‌ബോള്‍ സ്‌കൂളുകളിലെ 1500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ലാ ലിഗയുടെ ആഗോള സ്വപ്‌നങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

ശാരീരികവും മാനസികവും കഴിവുകളും വികസിപ്പിക്കുന്ന പരിശീലനമാണ് നല്‍കുന്നത്. 5 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും സൗജന്യ ട്രയല്‍ സെക്ഷന്‍ നടത്തി പരിശീലനം നേടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ചെറിയ ഫീസ് ഈടാക്കം.

Read in English: La Liga’s expansion plans in India could slow down due to pandemic

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook